---
title: "​നാവിൽ കപ്പലോടിക്കും രുചിയിൽ 'ക്രിസ്പി ഗോപി ഫ്രൈ'; ഇനി വീട്ടിലും തയ്യാറാക്കാം"
english_title: "Crispy Gopi Fry has a mouth-watering taste; now you can prepare it at home."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340640/crispy-gopi-fry-has-a-mouth-watering-taste-now-you-can-prepare-it-at-home"
published_at: "2026-02-07T09:29:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986b8df77474_cookery.jpg"
keywords: []
---

# ​നാവിൽ കപ്പലോടിക്കും രുചിയിൽ 'ക്രിസ്പി ഗോപി ഫ്രൈ'; ഇനി വീട്ടിലും തയ്യാറാക്കാം

> **Lead Summary:** **[ ​] ​)**സസ്യാഹാര പ്രിയരുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് കോളിഫ്ലവർ. സാധാരണ ഉണ്ടാക്കുന്ന തോരനോ കറിയോ കഴിച്ച് മടുത്തവർക്കായി ഇതാ വ്യത്യസ്തമായ ഒരു റെസിപ്പി. മസാലയിൽ പൊതിഞ്ഞ് വറുത്തെടുത്ത കോളിഫ്ലവര്‍ തൈരും പച്ചമുളകും ചേർത്ത് വഴറ്റിയെടുക്കുമ്പോൾ ലഭിക്കുന്ന ആ സ്വാദ് ഒന്ന് വേറെ തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ 'ക്രിസ്പി ഗോപി ഫ്രൈ' എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കുന്നതെന്ന് നോക്കാം.

## Article Content

**[ ​] ​)**സസ്യാഹാര പ്രിയരുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് കോളിഫ്ലവർ. സാധാരണ ഉണ്ടാക്കുന്ന തോരനോ കറിയോ കഴിച്ച് മടുത്തവർക്കായി ഇതാ വ്യത്യസ്തമായ ഒരു റെസിപ്പി. മസാലയിൽ പൊതിഞ്ഞ് വറുത്തെടുത്ത കോളിഫ്ലവര്‍ തൈരും പച്ചമുളകും ചേർത്ത് വഴറ്റിയെടുക്കുമ്പോൾ ലഭിക്കുന്ന ആ സ്വാദ് ഒന്ന് വേറെ തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ 'ക്രിസ്പി ഗോപി ഫ്രൈ' എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കുന്നതെന്ന് നോക്കാം.

​ചേരുവകൾ

അരിപ്പൊടി – 75 ഗ്രാം

​മുളകുപൊടി – ¼ ചെറിയ സ്പൂൺ

​ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ¼ ചെറിയ സ്പൂൺ

​മഞ്ഞൾപ്പൊടി – ¼ ചെറിയ സ്പൂൺ

​ഗരംമസാലപ്പൊടി – ഒരു നുള്ള്

​ഉപ്പ് – പാകത്തിന്

​വെള്ളം – ആവശ്യത്തിന്

​കോളിഫ്ലവർ (പൂക്കളായി അടർത്തിയത്) – 100 ഗ്രാം

​എണ്ണ – വറുക്കാൻ ആവശ്യത്തിന്

​പച്ചമുളക് – 4 എണ്ണം (അറ്റം പിളർന്നത്)

​കറിവേപ്പില – ഒരു തണ്ട്

​തൈര് – 1 വലിയ സ്പൂൺ

​ചാട്ട് മസാല – ഒരു നുള്ള്

​തയ്യാറാക്കുന്ന വിധം

അരിപ്പൊടിയിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറുകിയ മാവ് തയ്യാറാക്കുക.

വൃത്തിയാക്കി വെച്ചിരിക്കുന്ന കോളിഫ്ലവർ പൂക്കൾ ഈ മാവിൽ നന്നായി മുക്കിയെടുക്കുക. ചൂടായ എണ്ണയിൽ ഇട്ട് പൊൻനിറമാകുന്നതുവരെ കരുകരുപ്പായി വറുത്ത് കോരുക.

മറ്റൊരു പാനിൽ അൽപം എണ്ണ ചൂടാക്കി പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇതിലേക്ക് ഒരു വലിയ സ്പൂൺ തൈര് കൂടി ചേർത്ത് നന്നായി ഇളക്കുക.

വറുത്തു വെച്ചിരിക്കുന്ന കോളിഫ്ലവർ ഈ കൂട്ടിലേക്ക് ചേർത്ത് മെല്ലെ കുടഞ്ഞ് യോജിപ്പിക്കുക.

അവസാനമായി ഇതിനു മുകളിൽ ഒരു നുള്ള് ചാട്ട് മസാല കൂടി വിതറിയാൽ രുചികരമായ കോളിഫ്ലവർ ഫ്രൈ തയ്യാർ!

​ടിപ്പ്: കോളിഫ്ലവർ ഉപയോഗിക്കുന്നതിന് മുൻപ് അല്പം ഉപ്പും മഞ്ഞളും ചേർത്ത തിളച്ച വെള്ളത്തിൽ 5 മിനിറ്റ് ഇട്ടു വെക്കുന്നത് അതിലെ അഴുക്കുകളും കീടങ്ങളും മാറാൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340640/crispy-gopi-fry-has-a-mouth-watering-taste-now-you-can-prepare-it-at-home)