---
title: "വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വിസ്മയം; ഇന്ത്യൻ ടീമിലെത്തുമെന്ന് അശ്വിന്റെ പ്രവചനം"
english_title: "Ravichandran Ashwin says Suryavanshi will be in the Indian team"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340638/ravichandran-ashwin-says-suryavanshi-will-be-in-the-indian-team"
published_at: "2026-02-07T09:14:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986b5f1f0812_tru1.jpg"
keywords: []
---

# വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വിസ്മയം; ഇന്ത്യൻ ടീമിലെത്തുമെന്ന് അശ്വിന്റെ പ്രവചനം

> **Lead Summary:** **[** ഹരാരെയിൽ നടന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലീഷ് ബൗളർമാരെ നിലംപരിശാക്കി റെക്കോർഡുകൾ വാരിക്കൂട്ടിയ 14 കാരൻ വൈഭവ് സൂര്യവംശിയെ പ്രശംസ കൊണ്ട് മൂടി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.

## Article Content

**[** ഹരാരെയിൽ നടന്ന അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലീഷ് ബൗളർമാരെ നിലംപരിശാക്കി റെക്കോർഡുകൾ വാരിക്കൂട്ടിയ 14 കാരൻ വൈഭവ് സൂര്യവംശിയെ പ്രശംസ കൊണ്ട് മൂടി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.

വെറും 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്റെ അവിശ്വസനീയ പ്രകടനം ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള അവന്റെ വഴി തുറന്നേക്കുമെന്ന് അശ്വിൻ തന്റെ എക്സ് പോസ്റ്റിലൂടെ പ്രവചിച്ചു. ടൂർണമെന്റിലുടനീളം അസാമാന്യ പക്വതയും പ്രഹരശേഷിയും പ്രകടിപ്പിച്ച വൈഭവ് വലിയ വേദികൾക്കായി ജനിച്ചവനാണെന്നാണ് അശ്വിന്റെ പക്ഷം.

> ഫൈനലിലെ പ്രകടനത്തെ "അസംബന്ധം" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സെമി ഫൈനലിൽ 300-ന് മുകളിലുള്ള ലക്ഷ്യം പിന്തുടരുമ്പോൾ താരം നടത്തിയ 33 പന്തിലെ 68 റൺസിന്റെ ഇന്നിംഗ്‌സും എടുത്തുപറഞ്ഞു.

170-ന് അടുത്ത സ്ട്രൈക്ക് റേറ്റിൽ 439 റൺസ് നേടി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമനാകാൻ വൈഭവിന് സാധിച്ചു. ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിന്റെ വാതിൽ വൈഭവിന് മുന്നിൽ തുറക്കപ്പെട്ടാൽ അതിൽ അത്ഭുതപ്പെടാനില്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

വെറും 55 പന്തിൽ സെഞ്ചുറി തികച്ച വൈഭവ്, അണ്ടർ-19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന ഉന്മുക്ത് ചന്ദിന്റെ റെക്കോർഡും മറികടന്നിരുന്നു. 15 ഫോറുകളും 15 സിക്സറുകളും അടങ്ങിയ ഈ വെടിക്കെട്ട് ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 411 റൺസിന്റെ കൂറ്റൻ സ്കോർ സമ്മാനിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340638/ravichandran-ashwin-says-suryavanshi-will-be-in-the-indian-team)