---
title: "പ്രതിഷേധം കനക്കുന്നു; മണിപ്പൂരിൽ പുതിയ സർക്കാരിന്റെ ഭാഗമാകുന്ന കുക്കി എംഎൽഎമാർ പദവികൾ ഒഴിയണമെന്ന് കുക്കി സംഘടനകൾ"
english_title: "Kuki organizations demand that Kuki MLAs who will be part of the new government vacate their positions."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340625/kuki-organizations-demand-that-kuki-mlas-who-will-be-part-of-the-new-government-vacate-their-positions"
published_at: "2026-02-07T07:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698697a0c6490_7.jpg"
keywords: []
---

# പ്രതിഷേധം കനക്കുന്നു; മണിപ്പൂരിൽ പുതിയ സർക്കാരിന്റെ ഭാഗമാകുന്ന കുക്കി എംഎൽഎമാർ പദവികൾ ഒഴിയണമെന്ന് കുക്കി സംഘടനകൾ

> **Lead Summary:** **ഇംഫാൽ: **മണിപ്പൂരിൽ പുതിയ സർക്കാരിന്റെ ഭാഗമാകുന്ന കുക്കി എംഎൽഎമാർ പദവികൾ ഒഴിയണമെന്ന ആവശ്യവുമായി കുക്കി സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു.

## Article Content

**ഇംഫാൽ: **മണിപ്പൂരിൽ പുതിയ സർക്കാരിന്റെ ഭാഗമാകുന്ന കുക്കി എംഎൽഎമാർ പദവികൾ ഒഴിയണമെന്ന ആവശ്യവുമായി കുക്കി സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു.

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച സംഘടനകൾ, കുക്കി മേഖലകളിൽ ഇന്ന് സമ്പൂർണ്ണ അടച്ചുപൂട്ടലിന് ആഹ്വാനം ചെയ്തു.

കഴിഞ്ഞ ദിവസം വൈകുന്നേരം ചുരാചാന്ദ്പൂരിൽ നൂറുകണക്കിന് സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പലയിടങ്ങളിലും റോഡ് ഉപരോധവും ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.

ഉപമുഖ്യമന്ത്രി നെംച കിപ്‌ജെൻ ഉൾപ്പെടെ മന്ത്രിസഭയിൽ ചേർന്ന മൂന്ന് ജനപ്രതിനിധികൾക്കെതിരെ കുക്കി സായുധ സംഘങ്ങൾ വധഭീഷണി മുഴക്കിയിട്ടുണ്ട്. ഇവരെ വധിക്കുന്നവർക്ക് ഇനാം നൽകുമെന്ന പ്രഖ്യാപനം നിലനിൽക്കുന്നതിനാൽ മണിപ്പൂരിൽ അതീവ ജാഗ്രത തുടരുകയാണ്.

പ്രത്യേക സ്വയംഭരണ പ്രദേശം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സംഘടനകൾ, സർക്കാരിന്റെ ഭാഗമായവർ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ചുരാചാന്ദ്പൂരിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340625/kuki-organizations-demand-that-kuki-mlas-who-will-be-part-of-the-new-government-vacate-their-positions)