---
title: "ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി"
english_title: "Chief Minister congratulates Indian team for winning ICC Under-19 World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340623/chief-minister-congratulates-indian-team-for-winning-icc-under-19-world-cup"
published_at: "2026-02-07T06:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986923bd4277_5.jpg"
keywords: []
---

# ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരാരെയിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.

## Article Content

**തിരുവനന്തപുരം: **ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരാരെയിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.

ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ടീമിനെ പ്രശംസിച്ചത്. ലോകകപ്പ് നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരങ്ങളായ ആരോൺ ജോർജ്ജും മുഹമ്മദ് ഇനാനും കേരളത്തിന്റെ അഭിമാനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

ഫൈനലിൽ അവിശ്വസനീയ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെയും മുഖ്യമന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. കഠിനാധ്വാനവും അർപ്പണബോധവുമുള്ള ഈ യുവതലമുറയിലൂടെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നും രാജ്യത്തിന്റെ യശസ്സുയർത്തിയ എല്ലാ താരങ്ങൾക്കും പരിശീലകർക്കും അദ്ദേഹം ആശംസകൾ നേരുന്നതായും ഫേസ്ബുക്കിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340623/chief-minister-congratulates-indian-team-for-winning-icc-under-19-world-cup)