---
title: "31 വർഷം പഴക്കമുള്ള ബിഹാർ എംപി കേസിൽ പപ്പു യാദവ് എംപി അറസ്റ്റിൽ; നടപടി കോടതി ഉത്തരവിനെ തുടർന്ന്"
english_title: "Pappu Yadav MP arrested in 31-year-old Bihar MP case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340622/pappu-yadav-mp-arrested-in-31-year-old-bihar-mp-case"
published_at: "2026-02-07T06:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69868c9256f0d_4.jpg"
keywords: []
---

# 31 വർഷം പഴക്കമുള്ള ബിഹാർ എംപി കേസിൽ പപ്പു യാദവ് എംപി അറസ്റ്റിൽ; നടപടി കോടതി ഉത്തരവിനെ തുടർന്ന്

> **Lead Summary:** **പട്ന: **മുപ്പത്തിയൊന്ന് വർഷം പഴക്കമുള്ള കേസിൽ ബിഹാർ എംപി പപ്പു യാദവിനെ പട്ന പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന്റെ വസതിയിലെത്തി പോലീസ് നടപടി സ്വീകരിച്ചത്.

## Article Content

**പട്ന: **മുപ്പത്തിയൊന്ന് വർഷം പഴക്കമുള്ള കേസിൽ ബിഹാർ എംപി പപ്പു യാദവിനെ പട്ന പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന്റെ വസതിയിലെത്തി പോലീസ് നടപടി സ്വീകരിച്ചത്.

എന്നാൽ തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും നീറ്റ് പരീക്ഷാ വിവാദത്തിൽ വിദ്യാർത്ഥികൾക്ക് നൽകിയ പിന്തുണയ്ക്കുള്ള പ്രതികാര നടപടിയാണിതെന്നും പപ്പു യാദവ് ആരോപിച്ചു.

1995-ൽ രജിസ്റ്റർ ചെയ്ത വസ്തു തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. തന്റെ വീട് വഞ്ചനാപരമായി വാടകയ്‌ക്കെടുത്ത് എംപി ഓഫീസാക്കി മാറ്റിയെന്ന വിനോദ് ബിഹാരി ലാൽ എന്ന വ്യക്തിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.

കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പപ്പു യാദവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പോലീസിന്റെ അറസ്റ്റ് നടപടിക്ക് പിന്നാലെ എക്സിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340622/pappu-yadav-mp-arrested-in-31-year-old-bihar-mp-case)