---
title: "സ്‌കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം; സഹോദരീപുത്രിയെ വെട്ടിപ്പരിക്കേൽപ്പിച്ച് അമ്മാവൻ"
english_title: "Uncle hacks niece to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340614/uncle-hacks-niece-to-death"
published_at: "2026-02-06T23:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698633824e8c9_19.jpg"
keywords: []
---

# സ്‌കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം; സഹോദരീപുത്രിയെ വെട്ടിപ്പരിക്കേൽപ്പിച്ച് അമ്മാവൻ

> **Lead Summary:** **കിളിമാനൂർ:** സ്‌കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം വധശ്രമത്തിൽ കലാശിച്ചു. സഹോദരീപുത്രിയെ വെട്ടുകത്തികൊണ്ട് ആക്രമിച്ച ശേഷം ഒളിവിൽ പോയ അമ്മാവൻ മണിക്കുട്ടനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

## Article Content

**കിളിമാനൂർ:** സ്‌കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം വധശ്രമത്തിൽ കലാശിച്ചു. സഹോദരീപുത്രിയെ വെട്ടുകത്തികൊണ്ട് ആക്രമിച്ച ശേഷം ഒളിവിൽ പോയ അമ്മാവൻ മണിക്കുട്ടനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

ആക്രമണത്തിൽ ഇരുകൈകൾക്കും ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

മകളെ ട്യൂഷന് വിട്ടശേഷം മടങ്ങിയെത്തിയ സിന്ധു മണിക്കുട്ടന്റെ വീടിന് സമീപം സ്‌കൂട്ടർ നിർത്തിയതാണ് പ്രകോപനത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനൊടുവിൽ വീട്ടിൽ നിന്നും വെട്ടുകത്തിയുമായി എത്തിയ മണിക്കുട്ടൻ സിന്ധുവിനെ ആക്രമിക്കുകയായിരുന്നു.

വെട്ടേൽക്കാതിരിക്കാൻ കൈകൾ കൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സിന്ധുവിന് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ ഇവരെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340614/uncle-hacks-niece-to-death)