---
title: "കാഴ്ചശക്തി കൂട്ടാൻ ഇവ കഴിക്കാം; കണ്ണുകളുടെ സംരക്ഷണത്തിന് മികച്ച ഭക്ഷണങ്ങൾ"
english_title: "Best foods for eye protection"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340613/best-foods-for-eye-protection"
published_at: "2026-02-06T23:53:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69863209b4474_18.jpg"
keywords: []
---

# കാഴ്ചശക്തി കൂട്ടാൻ ഇവ കഴിക്കാം; കണ്ണുകളുടെ സംരക്ഷണത്തിന് മികച്ച ഭക്ഷണങ്ങൾ

> **Lead Summary:** **ന**മ്മുടെ ഇന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാഴ്ച. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ദീർഘനേരമുള്ള സ്ക്രീൻ ഉപയോഗവും തെറ്റായ ഭക്ഷണരീതികളും നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. കാഴ്ചശക്തി നിലനിർത്താനും കണ്ണുമായി ബന്ധപ്പെട്ട അസുഖങ്ങൾ അകറ്റാനും കൃത്യമായ പരിചരണവും പോഷകാഹാരവും അത്യന്താപേക്ഷിതമാണ്. പ്രകൃതിദത്തമായ ചില ഭക്ഷണങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ കണ്ണുകൾക്ക് മികച്ച സംരക്ഷണം നൽകാൻ നമുക്ക് സാധിക്കും. കാഴ്ച വർദ്ധിപ്പിക്കാനും കണ്ണുകളെ ഉന്മേഷത്തോടെ നിലനിർത്താനും സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

## Article Content

**ന**മ്മുടെ ഇന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാഴ്ച. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ദീർഘനേരമുള്ള സ്ക്രീൻ ഉപയോഗവും തെറ്റായ ഭക്ഷണരീതികളും നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. കാഴ്ചശക്തി നിലനിർത്താനും കണ്ണുമായി ബന്ധപ്പെട്ട അസുഖങ്ങൾ അകറ്റാനും കൃത്യമായ പരിചരണവും പോഷകാഹാരവും അത്യന്താപേക്ഷിതമാണ്. പ്രകൃതിദത്തമായ ചില ഭക്ഷണങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ കണ്ണുകൾക്ക് മികച്ച സംരക്ഷണം നൽകാൻ നമുക്ക് സാധിക്കും. കാഴ്ച വർദ്ധിപ്പിക്കാനും കണ്ണുകളെ ഉന്മേഷത്തോടെ നിലനിർത്താനും സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

**ഇലക്കറികൾ**

ചീര പോലുള്ള ഇലക്കറികളിൽ ലുട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളമുണ്ട്. ഇവ തിമിരം തടയാൻ സഹായിക്കുന്നു.

**ക്യാരറ്റ്**

വിറ്റാമിൻ എ , ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പന്നമാണ് ക്യാരറ്റ്. ഇത് കണ്ണിന്റെ ഉപരിതലം സംരക്ഷിക്കാനും കാഴ്ച മങ്ങുന്നത് തടയാനും സഹായിക്കുന്നു.

**മത്സ്യം:**

ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമുള്ള അയല, മത്തി, ട്യൂണ തുടങ്ങിയവ കഴിക്കുന്നത് കണ്ണ് വരണ്ടുപോകുന്നത് തടയാൻ നല്ലതാണ്.

**സിട്രസ് പഴങ്ങൾ:**

ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിലുള്ള വിറ്റാമിൻ C കാഴ്ചശക്തി നിലനിർത്താൻ സഹായിക്കുന്നു.

**നട്‌സ്:**

ബദാം, അണ്ടിപ്പരിപ്പ്, വാൾനട്ട് എന്നിവയിലുള്ള വിറ്റാമിൻ E കണ്ണിന്റെ കോശങ്ങൾ നശിക്കുന്നത് തടയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340613/best-foods-for-eye-protection)