---
title: "ജുമാ നമസ്കാരത്തിനിടെ സ്ഫോടനം; 69 പേർ കൊല്ലപ്പെട്ടു, 169 പേർക്ക് പരിക്ക്"
english_title: "69 people killed in suicide attack in Pakistan."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340610/69-people-killed-in-suicide-attack-in-pakistan"
published_at: "2026-02-06T22:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986212f6d33c_apt.jpg"
keywords: []
---

# ജുമാ നമസ്കാരത്തിനിടെ സ്ഫോടനം; 69 പേർ കൊല്ലപ്പെട്ടു, 169 പേർക്ക് പരിക്ക്

> **Lead Summary:** **ഇസ്ലാമാബാദ്: **പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ മസ്ജിദിന് സമീപമുണ്ടായ അതിശക്തമായ ചാവേർ സ്ഫോടനത്തിൽ 69 പേർ കൊല്ലപ്പെട്ടു.

## Article Content

**ഇസ്ലാമാബാദ്: **പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ മസ്ജിദിന് സമീപമുണ്ടായ അതിശക്തമായ ചാവേർ സ്ഫോടനത്തിൽ 69 പേർ കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനായി വിശ്വാസികൾ ഒത്തുകൂടിയ സമയത്തായിരുന്നു ആക്രമണം. സ്ഫോടനത്തിൽ 169 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം.

വെള്ളിയാഴ്ച നമസ്കാരത്തിനായി വിശ്വാസികൾ എത്തുന്ന സമയത്തായിരുന്നു സ്ഫോടനം. പിന്നാലെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

പ്രാഥമിക അന്വേഷണത്തിൽ ചാവേർ ആക്രമണമാണെന്ന് അധികൃതർ സ്ഥിതീകരിച്ചു. ഫോറൻസിക് സംഘം മേഖലയിലെത്തി തെളിവ് ശേഖരണം നടത്തുകയാണ്. സംഭവത്തിന് പിന്നാലെ ഇസ്ലാമബാദില്‍ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340610/69-people-killed-in-suicide-attack-in-pakistan)