---
title: "ഓട്ടോ ഡ്രൈവറുടെ വീട്ടിൽ കഞ്ചാവ് ഗോഡൗൺ; കോഴിക്കോട് കുറ്റ്യാടിയിൽ 34 കിലോ കഞ്ചാവ് പിടികൂടി"
english_title: "Massive cannabis bust in Kuttiadi, Kozhikode: 34 kg of cannabis stored at home seized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340608/massive-cannabis-bust-in-kuttiadi-kozhikode-34-kg-of-cannabis-stored-at-home-seized"
published_at: "2026-02-06T22:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69861a7238ea8_15.jpg"
keywords: []
---

# ഓട്ടോ ഡ്രൈവറുടെ വീട്ടിൽ കഞ്ചാവ് ഗോഡൗൺ; കോഴിക്കോട് കുറ്റ്യാടിയിൽ 34 കിലോ കഞ്ചാവ് പിടികൂടി

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട് കുറ്റ്യാടിയിൽ വൻ ലഹരിമരുന്ന് വേട്ട. കമ്മനത്താഴ സ്വദേശിയായ സുബൈറിന്റെ വീട്ടിൽ നിന്ന് 34.186 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

## Article Content

**കോഴിക്കോട്:** കോഴിക്കോട് കുറ്റ്യാടിയിൽ വൻ ലഹരിമരുന്ന് വേട്ട. കമ്മനത്താഴ സ്വദേശിയായ സുബൈറിന്റെ വീട്ടിൽ നിന്ന് 34.186 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

നാദാപുരം ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി പോലീസും സ്‌പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്.

പോലീസ് എത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഒളിവിൽ പോയ പ്രതി സുബൈറിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ സുബൈർ മുൻപും ലഹരിക്കേസിൽ പിടിയിലായിട്ടുള്ളയാളാണ്.

കഴിഞ്ഞ വർഷം അരക്കിലോ കഞ്ചാവുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റ്യാടി കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിതരണത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് വലിയ കഞ്ചാവ് ശേഖരം പിടികൂടുന്നതിലേക്ക് നയിച്ചത്. കുറ്റ്യാടി എസ്.ഐ സമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340608/massive-cannabis-bust-in-kuttiadi-kozhikode-34-kg-of-cannabis-stored-at-home-seized)