---
title: "മകന്റെ താലികെട്ട് കാണാനായില്ല; മണ്ണഞ്ചേരിയിൽ   വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Father collapses and dies during wedding preparations in Mannancherry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340600/father-collapses-and-dies-during-wedding-preparations-in-mannancherry"
published_at: "2026-02-06T21:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69860dbae8ae1_DEATH.jpg"
keywords: []
---

# മകന്റെ താലികെട്ട് കാണാനായില്ല; മണ്ണഞ്ചേരിയിൽ   വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **മണ്ണഞ്ചേരി: ** മകന്റെ വിവാഹ ആഘോഷങ്ങൾക്കായി വീടൊരുങ്ങുന്നതിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് നരിയിൽ ശിവനിവാസിൽ ശിവപ്രസാദ് (ശിവൻ - 62) ആണ് മരിച്ചത്.

## Article Content

**മണ്ണഞ്ചേരി: ** മകന്റെ വിവാഹ ആഘോഷങ്ങൾക്കായി വീടൊരുങ്ങുന്നതിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് നരിയിൽ ശിവനിവാസിൽ ശിവപ്രസാദ് (ശിവൻ - 62) ആണ് മരിച്ചത്.

ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്. പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340600/father-collapses-and-dies-during-wedding-preparations-in-mannancherry)