---
title: " കേരളത്തിലെ 7 സ്റ്റേഷനുകൾ ഉൾപ്പെടെ 172 'അമൃത് ഭാരത്' സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായെന്ന് റെയിൽവേ"
english_title: "Railways says renovation of 'Amrit Bharat' stations completed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340589/railways-says-renovation-of-amrit-bharat-stations-completed"
published_at: "2026-02-06T20:37:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698604804670b_10.jpg"
keywords: []
---

#  കേരളത്തിലെ 7 സ്റ്റേഷനുകൾ ഉൾപ്പെടെ 172 'അമൃത് ഭാരത്' സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായെന്ന് റെയിൽവേ

> **Lead Summary:** അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 172 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളത്തിലെ ഏഴ് പ്രധാന സ്റ്റേഷനുകളും അത്യാധുനിക സൗകര്യങ്ങളോടെ യാഥാർത്ഥ്യമായിട്ടുണ്ട്.

## Article Content

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 172 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളത്തിലെ ഏഴ് പ്രധാന സ്റ്റേഷനുകളും അത്യാധുനിക സൗകര്യങ്ങളോടെ യാഥാർത്ഥ്യമായിട്ടുണ്ട്.

ചാലക്കുടി, ചങ്ങനാശേരി, ചിറയൻകീഴ്, കുറ്റിപ്പുറം, ഷൊർണൂർ ജങ്ഷൻ, വടകര, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളാണ് കേരളത്തിൽ നവീകരിച്ചത്. റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്നതിനൊപ്പം യാത്രക്കാർക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും മികച്ച സേവനങ്ങളും ഉറപ്പാക്കുകയാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെമ്പാടുമുള്ള റെയിൽവേ ശൃംഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ വികസന പ്രവർത്തനങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340589/railways-says-renovation-of-amrit-bharat-stations-completed)