---
title: "റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; എതിരെ വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "Young man dies tragically after being hit by oncoming lorry while trying to avoid falling into a pothole on the road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340581/young-man-dies-tragically-after-being-hit-by-oncoming-lorry-while-trying-to-avoid-falling-into-a-pothole-on-the-road"
published_at: "2026-02-06T20:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985fbd51e7cf_8.jpg"
keywords: []
---

# റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; എതിരെ വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിക്കുന്നതിനിടെ ലോറിയിടിച്ച് യുവാവ് മരിച്ചു. കൊടുമ്പ് സ്വദേശി ശങ്കർ ആണ് അപകടത്തിൽ മരണപ്പെട്ടത്. പാലക്കാട് - പൊള്ളാച്ചി സംസ്ഥാന പാതയിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്.

## Article Content

റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിക്കുന്നതിനിടെ ലോറിയിടിച്ച് യുവാവ് മരിച്ചു. കൊടുമ്പ് സ്വദേശി ശങ്കർ ആണ് അപകടത്തിൽ മരണപ്പെട്ടത്. പാലക്കാട് - പൊള്ളാച്ചി സംസ്ഥാന പാതയിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്.

പാതയിലെ വലിയ കുഴിയിൽ വീഴാതിരിക്കാൻ ശങ്കർ ബൈക്ക് വെട്ടിച്ചപ്പോൾ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പാതയുടെ വിവിധ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടത് യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നതിനിടയിലാണ് ഈ അപകടം. ശങ്കറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340581/young-man-dies-tragically-after-being-hit-by-oncoming-lorry-while-trying-to-avoid-falling-into-a-pothole-on-the-road)