---
title: "മുഖം പോലെ കഴുത്തും തിളങ്ങും; കറുപ്പ് നിറം അകറ്റാൻ പരീക്ഷിക്കാം ഈ പൊടികൈകൾ ..."
english_title: "To change the dark color on the neck"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340558/to-change-the-dark-color-on-the-neck-new"
published_at: "2026-02-06T17:00:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985d103afc9e_health.jpg"
keywords: []
---

# മുഖം പോലെ കഴുത്തും തിളങ്ങും; കറുപ്പ് നിറം അകറ്റാൻ പരീക്ഷിക്കാം ഈ പൊടികൈകൾ ...

> **Lead Summary:** ** **കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിനെ വൈദ്യശാസ്ത്രപരമായി അകാന്തോസിസ് നൈഗ്രിക്കൻസ് എന്ന് വിളിക്കാറുണ്ട്. ഇത് വെറുമൊരു സൗന്ദര്യ പ്രശ്നമല്ല, മറിച്ച് ശരീരത്തിലെ ചില ആന്തരിക മാറ്റങ്ങളുടെ സൂചന കൂടിയാകാം.

## Article Content

** **കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിനെ വൈദ്യശാസ്ത്രപരമായി അകാന്തോസിസ് നൈഗ്രിക്കൻസ് എന്ന് വിളിക്കാറുണ്ട്. ഇത് വെറുമൊരു സൗന്ദര്യ പ്രശ്നമല്ല, മറിച്ച് ശരീരത്തിലെ ചില ആന്തരിക മാറ്റങ്ങളുടെ സൂചന കൂടിയാകാം.

ശരീരത്തിൽ ഇൻസുലിന്റെ അളവ് അമിതമാകുമ്പോൾ അത് ചർമ്മകോശങ്ങളുടെ വളർച്ചയെ അമിതമായി ഉത്തേജിപ്പിക്കുന്നു. ഇത് ചർമ്മം കട്ടിയാകാനും കറുത്ത നിറം വരാനും കാരണമാകുന്നു. പലപ്പോഴും പ്രമേഹം  വരുന്നതിന് മുൻപുള്ള ഒരു അപായ സൂചനയാണിത്. 

കഴുത്തിലെ കറുപ്പ് നിറം മാറ്റാന്‍ ഇതാ വഴിയുണ്ട് ....

*പഴം അരച്ച് തേനില്‍ ചാലിച്ച്‌ കഴുത്തില്‍ പുരട്ടുക. അധികം ഉണങ്ങും മുമ്പ് കഴുകി കളയണം. ആഴ്‌ചയില്‍ മുന്ന്‌ ദിവസം ഇങ്ങനെ ചെയ്താൽ കഴുത്തിലെ കറുപ്പ് നിറം മാറും.*

*റവ തൈരിൽ കലക്കി വെണ്ണയുമായി യോജിപ്പിച്ച്‌ സ്‌ഥിരമായി സ്‌ക്രബ്‌ ചെയ്യുന്നതും കഴുത്തിലെ കറുപ്പ് നിറം കുറയാൻ സഹായിക്കും.*

*ആപ്പിളും കദളിപ്പഴവും സ്‌ഥിരമായി കഴിക്കുക. ധാരാളം വെള്ളവും കുടിക്കണം. ഇത് പതിവാക്കുന്നത് കഴുത്തിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും.*

*രണ്ട്​ ടേബിൾ സ്​പൂൺ കടലമാവും ഒരു നുള്ള്​ മഞ്ഞൾ പൊടിയും അര ടീ സ്​പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ്​ വാട്ടറും ചേർത്ത് മിശ്രിതമാക്കുക. അയഞ്ഞ രൂപത്തിലുള്ള മിശ്രിതം 15 മിനിറ്റ്​ കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത്​ ആഴ്​ചയിൽ രണ്ട്​ തവണ ചെയ്യുന്നത് നല്ലതാണ്.*

*രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും അൽപം കറ്റാർവാഴ ജെൽ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത് പതിവാക്കുന്നതും ഫലം കിട്ടാന്‍ സഹായിക്കും.*

*ഉരുളക്കിഴങ്ങ് നീര് സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുന്നു.
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340558/to-change-the-dark-color-on-the-neck-new)