---
title: "വറുത്ത ഭക്ഷണങ്ങൾ കഴിച്ചാൽ വയറിന് പണിയാകുമോ? ദഹനം എളുപ്പമാക്കാൻ ശാസ്ത്രീയമായ 7 വഴികൾ ഇതാ"
english_title: "Will eating fried foods hurt your stomach? Here are 7 scientific ways to ease digestion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340557/will-eating-fried-foods-hurt-your-stomach-here-are-7-scientific-ways-to-ease-digestion"
published_at: "2026-02-06T16:59:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985d12f8d362_hhealth.jpg"
keywords: []
---

# വറുത്ത ഭക്ഷണങ്ങൾ കഴിച്ചാൽ വയറിന് പണിയാകുമോ? ദഹനം എളുപ്പമാക്കാൻ ശാസ്ത്രീയമായ 7 വഴികൾ ഇതാ

> **Lead Summary:** **[**പൂരിയും ബട്ടൂരയും പോലെ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചുകഴിഞ്ഞാൽ പലപ്പോഴും അസിഡിറ്റി, വയറുവീർക്കൽ , ദഹനപ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടാറുണ്ട്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളെ ദഹിപ്പിക്കാൻ ശരീരം എടുക്കുന്ന അമിത സമയവും, പാചക എണ്ണകളുടെ പുനരുപയോഗം മൂലം ഉണ്ടാകുന്ന ഓക്സീകരണ സമ്മർദ്ദവും , വ്യായാമമില്ലാത്ത ജീവിതശൈലിയുമാണ് പ്രധാനമായും ഈ അസ്വസ്ഥതകൾക്ക് കാരണമാകുന്നത്. വറുത്ത ഭക്ഷണങ്ങൾ കഴിച്ചശേഷം ദഹനം സുഗമമാക്കാനും വയറിന് ആശ്വാസം നൽകാനും സഹായിക്കുന്ന ചില ലളിതമായ മാർഗ്ഗങ്ങൾ ഇതാ:

## Article Content

**[**പൂരിയും ബട്ടൂരയും പോലെ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചുകഴിഞ്ഞാൽ പലപ്പോഴും അസിഡിറ്റി, വയറുവീർക്കൽ , ദഹനപ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടാറുണ്ട്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളെ ദഹിപ്പിക്കാൻ ശരീരം എടുക്കുന്ന അമിത സമയവും, പാചക എണ്ണകളുടെ പുനരുപയോഗം മൂലം ഉണ്ടാകുന്ന ഓക്സീകരണ സമ്മർദ്ദവും , വ്യായാമമില്ലാത്ത ജീവിതശൈലിയുമാണ് പ്രധാനമായും ഈ അസ്വസ്ഥതകൾക്ക് കാരണമാകുന്നത്. വറുത്ത ഭക്ഷണങ്ങൾ കഴിച്ചശേഷം ദഹനം സുഗമമാക്കാനും വയറിന് ആശ്വാസം നൽകാനും സഹായിക്കുന്ന ചില ലളിതമായ മാർഗ്ഗങ്ങൾ ഇതാ:

1. അയമോദകം

വറുത്ത ഭക്ഷണങ്ങൾ കഴിച്ചശേഷമുണ്ടാകുന്ന വായുവും ദഹനക്കേടും അകറ്റാൻ ഭക്ഷണശേഷം അയമോദകം കഴിച്ചാൽ മതി. പരമ്പരാഗതമായ ഒരു പരിഹാരം മാത്രമല്ല ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. അയമോദകം ദഹനവ്യവസ്ഥയെ ശാന്തമാക്കുമെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കല്‍ സയൻസിലും ജേണൽ ഓഫ് എത്ത്നോ ഫാർമക്കോളജിയിലും പ്രസിദ്ധീകരിച്ച പഠനങ്ങൾ പറയുന്നു. വായുകോപം, അധോവായു, വയറുകമ്പിക്കൽ, ദഹനക്കേട് ഇവ അകറ്റാനും അയമോദകം സഹായിക്കും. വറുത്ത ഭക്ഷണങ്ങൾ എളുപ്പത്തിൽ ദഹിക്കാൻ അയമോദകം ഇങ്ങനെ ഉപയോഗിക്കാം.

∙ പൂരിക്ക് മാവ് കുഴയ്ക്കുമ്പോൾ കുറച്ച് അയമോദകം കൂടി ചേർക്കുക. ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് നല്ലതാണ്.

∙ വറുത്ത ഭക്ഷണങ്ങൾ കഴിച്ചയുടനെ ദഹനം എളുപ്പമാക്കാനായി അയമോദക വെള്ളം കുടിക്കാം.

∙ ഭക്ഷണശേഷം ഒരു ടീസ്പൂൺ അയമോദകം കഴിക്കുന്നതും ദഹനം എളുപ്പമാക്കും.

2. ഇഞ്ചിച്ചായ

മിതമായ അളവിൽ കുടിച്ചാൽ ദഹനം വർധിപ്പിക്കുന്ന മികച്ച ഒരു പാനീയമാണ് ഇഞ്ചിച്ചായ. വറുത്ത ഭക്ഷണങ്ങൾ കഴിച്ചശേഷം കുടിക്കാതെ രാവിലെ വെറുംവയറ്റിൽത്തന്നെ ഇഞ്ചിച്ചായ കുടിക്കുന്നത് നല്ലതാണ്. ദഹനത്തിനു സഹായിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ ഇഞ്ചിച്ചായയ്ക്ക് കഴിയുമെന്ന് ഇന്ത്യൻ ജേണൽ ഓഫ് ഫിസിയോളജി ആൻഡ് ഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇ‍ഞ്ചിച്ചായ വെറുംവയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ നല്ലത്. പാർശ്വഫലങ്ങൾ ഒഴിവാക്കാൻ അരക്കപ്പ് മാത്രം ഇഞ്ചിച്ചായ കുടിക്കാൻ ശ്രദ്ധിക്കാം

3. പ്രോബയോട്ടിക് ഭക്ഷണങ്ങൾ

വറുത്ത ഭക്ഷണങ്ങൾ കഴിച്ചശേഷം തൈരോ മോരോ പോലുള്ള പ്രോബയോട്ടിക്കുകൾ കഴിക്കുന്നത് ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ സന്തുലനം നിലനിർത്താൻ സഹായിക്കും. കൊഴുപ്പുകൂടിയ ഭക്ഷണം കഴിച്ചശേഷം ദഹനവും മെറ്റബോളിക് ഹെൽത്തും മെച്ചപ്പെടുത്താൻ പ്രോബയോട്ടിക്കുകൾ സഹായിക്കുമെന്ന് ഫ്രണ്ടിയേഴ്സ് ഇൻ മൈക്രോബയോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രോബയോട്ടിക്കുകൾ സഹായിക്കും. വറുത്ത ഭക്ഷണങ്ങളോടൊപ്പം മോരോ തൈരോ കഴിക്കുന്നത് ദഹനത്തിനു സഹായിക്കും. ചെറിയ അളവിൽ മാത്രം ഇത് കഴിക്കാൻ ശ്രദ്ധിക്കാം.

4. നാരങ്ങാവെള്ളം

നാരങ്ങാവെള്ളം കുടിക്കുന്നത് പിത്തരസം ഉൽപാദിപ്പിക്കാൻ സഹായിക്കും. നാരങ്ങാവെള്ളം ആന്റിഓക്സിഡന്റുകളും വൈറ്റമിൻ സിയും അടങ്ങിയ പാനീയമാണ്. ഇത് ദഹനവ്യവസഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഭക്ഷണശേഷം വയറിനുണ്ടാകുന്ന അസ്വസ്ഥത അകറ്റുകയും ചെയ്യും.

5. ബ്ലാക് സോൾട്ട്

കാരുപ്പ് എന്നറിയപ്പെടുന്ന ബ്ലാക്ക് സോൾട്ട് ദഹനത്തിനും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിര്‍ത്താനും സഹായിക്കും. വറുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവയിൽ എണ്ണയും കൊഴുപ്പും കൂടുതലായതിനാൽ ദഹനം സാവധാനത്തിലാകും. ഈ പ്രശ്നം മാറ്റാൻ അരക്കപ്പ് വെള്ളത്തിൽ ബ്ലാക്ക് സോൾട്ട് വിതറി ആ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. കോംപ്ലിമെന്ററി ആൻഡ് ആള്‍ട്ടർനേറ്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ദഹനവും മെറ്റബോളിസം അഥവാ ഉപാപചയപ്രവർത്തനവും മെച്ചപ്പെടുത്താൻ ബ്ലാക്ക് സോൾട്ടിനു കഴിയും എന്നാണ്.

6. നാരുകൾ അടങ്ങിയ ഭക്ഷണം

വറുത്ത ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ അതോടൊപ്പം സാലഡുകളും ചട്നികളും കഴിക്കാൻ ശ്രദ്ധിക്കാം. ഇവയിൽ നാരുകളും സ്പൈസസും അടങ്ങിയിട്ടുള്ളതിനാൽ ദഹനവുമായി ബന്ധപ്പെട്ട എൻസൈമുകളെ ഉത്തേജിപ്പിക്കാനും ബ്ലോട്ടിങ്ങ് കുറയ്ക്കാനും സാധിക്കും. പുതിന, മല്ലിയില, പുളി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ ചേർത്ത ചമ്മന്തി ദഹനം മെച്ചപ്പെടുത്തും. തൈരു ചേർത്ത് ചമ്മന്തിയും ദഹനം മെച്ചപ്പെടുത്തും.

7. രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കാം

രാത്രി വളരെ വൈകി ഭക്ഷണം, പ്രത്യേകിച്ച് വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം. ഇത് ദഹനപ്രശ്നങ്ങൾക്കും ഉറക്കം തടസ്സപ്പെടാനും കാരണമാകും. രാത്രി വൈകി വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കാൻ ചില മാർഗങ്ങളുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340557/will-eating-fried-foods-hurt-your-stomach-here-are-7-scientific-ways-to-ease-digestion)