---
title: "വിട്ടുമാറാത്ത ക്ഷീണമുണ്ടോ? വിളർച്ചയുടെ ഈ 8 ലക്ഷണങ്ങളെ അവഗണിക്കരുത്"
english_title: "8 symptoms of anemia you shouldn't ignore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340546/8-symptoms-of-anemia-you-shouldnt-ignore"
published_at: "2026-02-06T16:23:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985c872aaef8_healthyy.jpg"
keywords: []
---

# വിട്ടുമാറാത്ത ക്ഷീണമുണ്ടോ? വിളർച്ചയുടെ ഈ 8 ലക്ഷണങ്ങളെ അവഗണിക്കരുത്

> **Lead Summary:** **[ **ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന മൂലകമാണ് ഇരുമ്പ് . അയേണിന്റെ അഭാവം മൂലം രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച.

## Article Content

**[ **ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന മൂലകമാണ് ഇരുമ്പ് . അയേണിന്റെ അഭാവം മൂലം രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച.

പലപ്പോഴും നിസ്സാരമെന്ന് കരുതി നമ്മൾ തള്ളിക്കളയുന്ന പല ശാരീരിക ബുദ്ധിമുട്ടുകളും വിളർച്ചയുടെ ലക്ഷണങ്ങളാകാം. അനീമിയയെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

അമിതമായ ക്ഷീണമാണ് ഇതിന്റെ ആദ്യ ലക്ഷണം. ആവശ്യത്തിന് വിശ്രമിച്ചാലും വിട്ടുമാറാത്ത തളർച്ച അനുഭവപ്പെടുന്നത് വിളർച്ചയുടെ ലക്ഷണമാകാം. ചർമ്മത്തിലെ വിളർച്ച, പെട്ടെന്ന് നഖങ്ങൾ പൊട്ടിപ്പോകുക, അമിതമായ മുടി കൊഴിച്ചിൽ, വരണ്ട ചർമ്മം എന്നിവയും അയേണിന്റെ കുറവിനെ സൂചിപ്പിക്കുന്നു.

ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് ഗുരുതരമായ വിളർച്ചയുടെ ലക്ഷണമാണ്; ഇത് അവഗണിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെപ്പോലും ബാധിച്ചേക്കാം. കൂടാതെ, ഇടയ്ക്കിടെയുണ്ടാകുന്ന തലകറക്കവും തലവേദനയും വിളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൈകാലുകൾ എപ്പോഴും തണുത്തിരിക്കുക, മുറിവുകൾ ഉണങ്ങാൻ താമസമെടുക്കുക എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ശാരീരിക മാറ്റങ്ങൾ കണ്ടുതുടങ്ങിയാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ വിദഗ്ധനായ ഒരു ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

കൃത്യമായ രക്തപരിശോധനയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും അനീമിയ പരിഹരിക്കാൻ സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340546/8-symptoms-of-anemia-you-shouldnt-ignore)