---
title: "തഴച്ചുവളരുന്ന കരുത്തുറ്റ മുടിക്കായി നെല്ലിക്ക; വീട്ടിൽ പരീക്ഷിക്കാവുന്ന ഹെയർ പാക്കുകൾ"
english_title: "Gooseberry hair packs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340543/gooseberry-hair-packs"
published_at: "2026-02-06T16:17:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985c6ff78a64_health.jpg"
keywords: []
---

# തഴച്ചുവളരുന്ന കരുത്തുറ്റ മുടിക്കായി നെല്ലിക്ക; വീട്ടിൽ പരീക്ഷിക്കാവുന്ന ഹെയർ പാക്കുകൾ

> **Lead Summary:** **[** ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവർക്ക് പ്രകൃതിദത്തമായ മികച്ചൊരു പരിഹാരമാണ് നെല്ലിക്ക. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ടാനിൻ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിലും രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നു.

## Article Content

**[** ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവർക്ക് പ്രകൃതിദത്തമായ മികച്ചൊരു പരിഹാരമാണ് നെല്ലിക്ക. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ടാനിൻ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിലും രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നു.

താരൻ അകറ്റാനും മുടി പൊട്ടിപ്പോകുന്നത് തടയാനും നെല്ലിക്ക മികച്ചതാണ്. മുടിയുടെ വളർച്ചയ്ക്കും തിളക്കത്തിനുമായി നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില ഹെൽത്തി ഹെയർ പാക്കുകൾ താഴെ പറയുന്നവയാണ്.

തലയോട്ടിയെ ആഴത്തിൽ പോഷിപ്പിക്കാനായി രണ്ട് മുതൽ മൂന്ന് ടേബിൾ സ്പൂൺ നെല്ലിക്ക പൊടി അല്പം തൈരിൽ കലർത്തി പാക്ക് തയ്യാറാക്കാം. ഇത് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് മൃദുത്വവും ആരോഗ്യവും നൽകുന്നു.

മുടിയുടെ കട്ടി വർദ്ധിപ്പിക്കാനായി നെല്ലിക്ക പൊടിയും കറിവേപ്പില പൊടിയും തുല്യ അളവിലെടുത്ത് വെള്ളത്തിൽ കുഴച്ച് പാക്ക് രൂപത്തിലാക്കി ഉപയോഗിക്കാം. ഇത് മുടിയിൽ നന്നായി ഉണങ്ങിയ ശേഷം കഴുകി മാറ്റുന്നത് മുടിക്ക് കൂടുതൽ ഉന്മേഷം നൽകും.

അതുപോലെതന്നെ, മുടി തഴച്ചു വളരാൻ നെല്ലിക്ക പൊടിക്കൊപ്പം ഉലുവ പൊടി കൂടി ചേർത്ത് ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. രണ്ട് ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും ഒരു ടേബിൾ സ്പൂൺ ഉലുവ പൊടിയും വെള്ളത്തിൽ ചേർത്ത് മിക്സ് ചെയ്ത് തലയിൽ തേച്ചുപിടിപ്പിക്കുന്നത് മുടിയുടെ സ്വാഭാവിക ഭംഗി നിലനിർത്താൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340543/gooseberry-hair-packs)