---
title: "കണ്ണൂർ  ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്  അപകടം; ഡ്രൈവറടക്കം രണ്ട്  പേർക്ക് പരിക്ക്"
english_title: "Chambad bus and pickup van collide; two people including driver injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340542/chambad-bus-and-pickup-van-collide-two-people-including-driver-injured-new"
published_at: "2026-02-06T16:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985c6c9e4075_accidentpo.jpg"
keywords: []
---

# കണ്ണൂർ  ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്  അപകടം; ഡ്രൈവറടക്കം രണ്ട്  പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. ഗൃഹോപകരണങ്ങളുമായി പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**കണ്ണൂർ : **കണ്ണൂർ ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. ഗൃഹോപകരണങ്ങളുമായി പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.

ചമ്പാട് അരയാക്കൂൽ കുറിച്ചിക്കരയിലാണ് അപകടമുണ്ടായത്. ചമ്പാട് അരയാക്കൂൽ കുറിച്ചിക്കരയിൽ വെച്ചാണ് അപകടമുണ്ടായത്. ഇടറോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച പിക്കപ്പ് വാനിലേക്ക് പാനൂർ ഭാഗത്തേക്ക് വരികയായിരുന്ന ശരവണ ബസ് ഇടിക്കുകയായിരുന്നു.

പിക്കപ്പ് വാൻ ഡ്രൈവർക്കും വാനിലുണ്ടായിരുന്ന ഒരു കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ പാനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സമീപത്തെ നഴ്സറിയുടെ മതിലിലേക്ക് ഇടിച്ചു കയറി. പിക്കപ്പ് വാനിന്റെ മുൻഭാഗം പൂർണ്ണമായും ബസ്സിന്റെ മുൻഭാഗം ഭാഗികമായും തകർന്ന നിലയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340542/chambad-bus-and-pickup-van-collide-two-people-including-driver-injured-new)