---
title: "'പക മൂത്ത് അന്ധത ബാധിച്ചു, കണക്ക് ബോധിപ്പിക്കുന്നത് ജനങ്ങളോട്, ചാനലുകളോടല്ല'; ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ആഞ്ഞടിച്ച് കെകെ രാഗേഷ്"
english_title: "KK Ragesh lashes out at fund fraud allegations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340540/kk-ragesh-lashes-out-at-fund-fraud-allegations"
published_at: "2026-02-06T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985c38c823e9_ragesh.jpg"
keywords: []
---

# 'പക മൂത്ത് അന്ധത ബാധിച്ചു, കണക്ക് ബോധിപ്പിക്കുന്നത് ജനങ്ങളോട്, ചാനലുകളോടല്ല'; ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ആഞ്ഞടിച്ച് കെകെ രാഗേഷ്

> **Lead Summary:** **കണ്ണൂർ: [**പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ പുറത്തിറക്കിയ പുസ്തകത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പുസ്തകപ്രകാശന ചടങ്ങ് സിപിഎം വിരുദ്ധരുടെ ഒത്തുചേരലായിരുന്നെന്നും ആർഎംപിക്കാർ വരെ അവിടെ എത്തിയെന്നും രാഗേഷ് ആരോപിച്ചു.

## Article Content

**കണ്ണൂർ: [**പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ പുറത്തിറക്കിയ പുസ്തകത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പുസ്തകപ്രകാശന ചടങ്ങ് സിപിഎം വിരുദ്ധരുടെ ഒത്തുചേരലായിരുന്നെന്നും ആർഎംപിക്കാർ വരെ അവിടെ എത്തിയെന്നും രാഗേഷ് ആരോപിച്ചു.

ടി.ഐ. മധുസൂദനൻ എംഎൽഎയോടുള്ള വ്യക്തിപരമായ പകയാണ് പുസ്തകത്തിന് പിന്നിലുള്ളത്. പക മൂത്ത് അന്ധത ബാധിച്ചത് പോലെയാണ് കുഞ്ഞികൃഷ്ണന്റെ പെരുമാറ്റമെന്നും അദ്ദേഹം വിമർശിച്ചു. ഫണ്ട് തട്ടിയെന്ന ആരോപണം വെറും ഭാവനാസൃഷ്ടി മാത്രമാണ്.

പാർട്ടി കണക്കുകൾ ചാനലുകൾക്ക് മുന്നിലല്ല, മറിച്ച് ജനങ്ങൾക്ക് മുന്നിലാണ് അവതരിപ്പിക്കുക. വരാനിരിക്കുന്ന കുടുംബയോഗങ്ങളിൽ ഫണ്ടിന്റെ വരവുചെലവ് കണക്കുകൾ കൃത്യമായി വിശദീകരിക്കുമെന്നും കെ.കെ. രാഗേഷ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340540/kk-ragesh-lashes-out-at-fund-fraud-allegations)