---
title: "ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് ശ്രീലീല; രാഹുൽ മിശ്ര ഡിസൈനിലെ 'പ്ലെയ്‌ഡ് ലുക്ക്' തരംഗമാകുന്നു"
english_title: "Sreeleela stuns the fashion world"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340534/sreeleela-stuns-the-fashion-world"
published_at: "2026-02-06T15:50:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985c07ec8ff0_fashion.jpg"
keywords: []
---

# ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് ശ്രീലീല; രാഹുൽ മിശ്ര ഡിസൈനിലെ 'പ്ലെയ്‌ഡ് ലുക്ക്' തരംഗമാകുന്നു

> **Lead Summary:** **[ **സിനിമാ പ്രേമികൾക്കിടയിൽ മാത്രമല്ല, ഫാഷൻ ലോകത്തും ഇപ്പോൾ സംസാരവിഷയം നടി ശ്രീലീലയുടെ പുത്തൻ പ്ലെയ്‌ഡ് ലുക്കാണ്. തെന്നിന്ത്യൻ സെൻസേഷൻ ശ്രീലീല അടുത്തിടെ ഒരു മാഗസിൻ ലോഞ്ച് പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത് തികച്ചും വ്യത്യസ്തമായ ഒരു ഔട്ട്‌ഫിറ്റിലായിരുന്നു.

## Article Content

**[ **സിനിമാ പ്രേമികൾക്കിടയിൽ മാത്രമല്ല, ഫാഷൻ ലോകത്തും ഇപ്പോൾ സംസാരവിഷയം നടി ശ്രീലീലയുടെ പുത്തൻ പ്ലെയ്‌ഡ് ലുക്കാണ്. തെന്നിന്ത്യൻ സെൻസേഷൻ ശ്രീലീല അടുത്തിടെ ഒരു മാഗസിൻ ലോഞ്ച് പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത് തികച്ചും വ്യത്യസ്തമായ ഒരു ഔട്ട്‌ഫിറ്റിലായിരുന്നു.

പ്രശസ്ത ഡിസൈനർ രാഹുൽ മിശ്രയുടെ 'AFEW' ഫാൾ-വിന്റർ 2025 കളക്ഷനിൽ നിന്നുള്ള സവിശേഷമായ വസ്ത്രമാണ് താരം തിരഞ്ഞെടുത്തത്. പരമ്പരാഗതമായ ഒതുങ്ങിയ വസ്ത്രധാരണ രീതികളിൽ നിന്ന് മാറി, വിശാലമായ അരക്കെട്ടും  സ്ട്രക്ചേർഡ് ഡിസൈനുമാണ് ഈ ഔട്ട്‌ഫിറ്റിന്റെ പ്രത്യേകത.

സ്കോട്ടിഷ് ടാർട്ടൻ തുണിത്തരങ്ങളെ അനുസ്മരിപ്പിക്കുന്ന പ്ലെയ്‌ഡ് പാറ്റേണിലുള്ള ടോപ്പും സ്കർട്ടും ഉൾപ്പെട്ട ഈ സെറ്റ്, മോഡേൺ ഫാഷനും ക്ലാസിക് സ്റ്റൈലും ഒത്തുചേരുന്ന ഒന്നാണ്.

ആഗോള ഫാഷൻ വേദികളിൽ ശ്രദ്ധിക്കപ്പെട്ട 'സിൽക്ക് റൂട്ട്'  പ്രമേയമാക്കിയുള്ള രാഹുൽ മിശ്രയുടെ കളക്ഷനിലെ ഈ വസ്ത്രം, ഹെന്റി റൂസ്സോയുടെ കലകളിൽ നിന്നും യൂറോപ്യൻ ആർട്ട് ശൈലികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്.

വളരെ ബോൾഡായ ഈ ലുക്കിനൊപ്പം മിനിമൽ മേക്കപ്പും ലളിതമായ ഹെയർസ്റ്റൈലും സ്വീകരിച്ചാണ് ശ്രീലീല തന്റെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ് പൂർത്തിയാക്കിയത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ ലുക്ക് വലിയ ചർച്ചകൾക്ക് വഴിമാറിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340534/sreeleela-stuns-the-fashion-world)