---
title: "'രാവിലെ താഴ്ന്നു, ഉച്ചയ്ക്ക് കുതിച്ചു'; സ്വർണവിലയിൽ വട്ടംകറങ്ങി ഉപഭോക്താക്കൾ"
english_title: "Today's gold price is known"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340532/todays-gold-price-is-known"
published_at: "2026-02-06T15:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985bf593110c_golddd.jpg"
keywords: []
---

# 'രാവിലെ താഴ്ന്നു, ഉച്ചയ്ക്ക് കുതിച്ചു'; സ്വർണവിലയിൽ വട്ടംകറങ്ങി ഉപഭോക്താക്കൾ

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇന്ന് രാവിലെ രേഖപ്പെടുത്തിയ വൻ ഇടിവിന് പിന്നാലെ ഉച്ചയോടെ വില കുത്തനെ ഉയർന്നു. വിപണിയിൽ വലിയ മാറ്റങ്ങളാണ് ഇന്ന് സ്വർണവിലയിലുണ്ടായത്.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ഇന്ന് രാവിലെ രേഖപ്പെടുത്തിയ വൻ ഇടിവിന് പിന്നാലെ ഉച്ചയോടെ വില കുത്തനെ ഉയർന്നു. വിപണിയിൽ വലിയ മാറ്റങ്ങളാണ് ഇന്ന് സ്വർണവിലയിലുണ്ടായത്.

ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ആവേശം നൽകിക്കൊണ്ട്  രാവിലെ പവന് 1,520 രൂപ കുറഞ്ഞു. എന്നാൽ ഈ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉച്ചയോടെ വിലയിൽ വീണ്ടും കുതിച്ചുചാട്ടം ഉണ്ടാവുകയും പവന് 1,000 രൂപ വർദ്ധിക്കുകയും ചെയ്തു.

ഇതോടെ സ്വർണവില വീണ്ടും 1,12,000 രൂപയ്ക്ക് മുകളിലെത്തി.ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,12,720 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340532/todays-gold-price-is-known)