---
title: "'ആർഎസ്എസ്- ജമാഅത്തെ ഇസ്ലാമി വർ​ഗീയ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറാണ് വി ഡി സതീശൻ' - എം ശിവപ്രസാദ്"
english_title: "VD Satheesan is the convener of the RSS-Jamaat-e-Islami Vargiya Coordination Committee M Sivaprasad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340531/vd-satheesan-is-the-convener-of-the-rss-jamaat-e-islami-vargiya-coordination-committee-m-sivaprasad"
published_at: "2026-02-06T15:38:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985bf24b5d8d_m_sivaprasad.jpg"
keywords: []
---

# 'ആർഎസ്എസ്- ജമാഅത്തെ ഇസ്ലാമി വർ​ഗീയ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറാണ് വി ഡി സതീശൻ' - എം ശിവപ്രസാദ്

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **കേരളത്തെ തകർക്കാനുള്ള ആർഎസ്എസ്- ജമാഅത്തെ ഇസ്ലാമി വർ​ഗീയ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറാണ് വി ഡി സതീശനെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. മതനിരപേക്ഷ കേരളത്തെ അധികാരത്തിന് വേണ്ടി ഏത് വർഗീയവാദിയുടെയും ആലയിൽ കൊണ്ടു കെട്ടും എന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുന്നത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **കേരളത്തെ തകർക്കാനുള്ള ആർഎസ്എസ്- ജമാഅത്തെ ഇസ്ലാമി വർ​ഗീയ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറാണ് വി ഡി സതീശനെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. മതനിരപേക്ഷ കേരളത്തെ അധികാരത്തിന് വേണ്ടി ഏത് വർഗീയവാദിയുടെയും ആലയിൽ കൊണ്ടു കെട്ടും എന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുന്നത്.

കേരളം ഉയർത്തുന്ന മതനിരപേക്ഷ ബോധത്തെ തകർക്കാൻ ആദ്യം തകർക്കേണ്ടത് ഇടതുപക്ഷത്തെയാണെന്ന് എല്ലാ വർഗീയവാദികൾക്കും നല്ല ബോധ്യമുണ്ട്. ആ ബോധ്യത്തിൽ നിന്നാണ് ഇടതുപക്ഷത്തെ തകർക്കാനുള്ള ഗൂഢാലോചനയും വർഗീയ പ്രചാരണവും കേരളത്തിൽ ഇന്ന് ബിജെപിയും ജമാഅത്തെ ഇസ്‌ലാമിയും നടത്തുന്നതെന്നും ശിവപ്രസാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.

**ഫെയ്സ്ബുക്ക് കുറിപ്പ്**

'ജമാഅത്തെ ഇസ്‌ലാമിയ്ക്ക് മതരാഷ്ട്രവാദം ഇല്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിച്ചാൽ സ്വീകരിക്കും: വി ഡി സതീശൻ' മതനിരപേക്ഷ കേരളത്തെ അധികാരത്തിന് വേണ്ടി ഏത് വർഗീയവാദിയുടെയും ആലയിൽ കൊണ്ടു കെട്ടും എന്നാണ് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുന്നത്.

മറ്റത്തൂർ ഉൾപ്പെടെ കേരളത്തിലെ പല പഞ്ചായത്തുകളിലും ബിജെപി പിന്തുണ വാങ്ങിയ കോൺഗ്രസിനോട് ജമാഅത്തെ ഇസ്‌ലാമിക്കു ഒരു പരിഭവവും ഇല്ല എന്നതും പ്രത്യേകം നാം കാണണം. ഇത് തെളിയിക്കുന്നതെന്താണ്?

കേരളം ഉയർത്തുന്ന മതനിരപേക്ഷ ബോധത്തെ തകർക്കാൻ ആദ്യം തകർക്കേണ്ടത് ഇടതുപക്ഷത്തെയാണെന്ന് എല്ലാ വർഗീയവാദികൾക്കും നല്ല ബോധ്യമുണ്ട്. ആ ബോധ്യത്തിൽ നിന്നാണ് ഇടതുപക്ഷത്തെ തകർക്കാനുള്ള ഗൂഢാലോചനയും വർഗീയ പ്രചാരണവും കേരളത്തിൽ ഇന്ന് ബിജെപിയും ജമാഅത്തെ ഇസ്‌ലാമിയും നടത്തുന്നത്. ഈ കോർഡിനേഷൻ കമ്മിറ്റിയിൽ ഇന്ന് അധികാരത്തിന് വേണ്ടി യുഡിഎഫ് ചേർന്നിരിക്കുകയാണ്. കേരളത്തെ തകർക്കാനുള്ള ആർഎസ്എസ് - ജമാഅത്തെ ഇസ്‌ലാമി വർ​ഗീയ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറാണ് വി ഡി സതീശൻ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340531/vd-satheesan-is-the-convener-of-the-rss-jamaat-e-islami-vargiya-coordination-committee-m-sivaprasad)