---
title: "കോട്ടയത്ത് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം"
english_title: "Pedestrian dies after being hit by ambulance while crossing zebra crossing in Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340528/pedestrian-dies-after-being-hit-by-ambulance-while-crossing-zebra-crossing-in-kottayam"
published_at: "2026-02-06T15:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985bb462510c_accident.jpg"
keywords: []
---

# കോട്ടയത്ത് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം

> **Lead Summary:** **കോട്ടയം: ( **[www.truevisionnews.com]** ) ** കോട്ടയം പൊൻകുന്നത്ത് ആംബുലൻസ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

## Article Content

**കോട്ടയം: ( **[www.truevisionnews.com]** ) ** കോട്ടയം പൊൻകുന്നത്ത് ആംബുലൻസ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് മുരുകദാസിനെ ഇടിക്കുകയായിരുന്നു. ഇതോടെ ഇദ്ദേഹം റോഡിന് നടുവിലേക്ക് തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ മുരുകദാസിനെ ഉടൻ തന്നെ ഇതേ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊൻകുന്നം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340528/pedestrian-dies-after-being-hit-by-ambulance-while-crossing-zebra-crossing-in-kottayam)