---
title: "രാത്രി മുഴുവൻ കുഴിക്കുള്ളിൽ, ആരും കേട്ടില്ല ആ നിലവിളി;  ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു"
english_title: "Biker dies after falling into a pit dug by the water authority"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340518/biker-dies-after-falling-into-a-pit-dug-by-the-water-authority"
published_at: "2026-02-06T14:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985b4a6efc37_accident_.jpg"
keywords: []
---

# രാത്രി മുഴുവൻ കുഴിക്കുള്ളിൽ, ആരും കേട്ടില്ല ആ നിലവിളി;  ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു

> **Lead Summary:** **ന്യൂഡൽഹി: ** നിർമാണ പ്രവർത്തനങ്ങള്‍ക്കായി ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. കമലാണ് മരിച്ചത് . ഡൽഹിയിലെ ജനക്പുരിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം .ഹെൽമറ്റും റൈഡിങ് ജാക്കറ്റും കയ്യുറകളും ധരിച്ച നിലയിലായിരുന്നു മൃതദേഹം. കുഴിക്ക് ഒരു കുളത്തിന്‍റെ വീതിയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

## Article Content

**ന്യൂഡൽഹി: ** നിർമാണ പ്രവർത്തനങ്ങള്‍ക്കായി ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. കമലാണ് മരിച്ചത് . ഡൽഹിയിലെ ജനക്പുരിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം .ഹെൽമറ്റും റൈഡിങ് ജാക്കറ്റും കയ്യുറകളും ധരിച്ച നിലയിലായിരുന്നു മൃതദേഹം. കുഴിക്ക് ഒരു കുളത്തിന്‍റെ വീതിയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജനക്പുരിയിലെത്തിയെന്ന് വീട്ടിൽ വിളിച്ച് യുവാവ് അറിയിച്ചിരുന്നു. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്ന സാഹചര്യത്തിൽ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ്ഓഫ് ആയിരുന്നുവെന്ന് കുടുംബം പറയുന്നു. 

അപകടം നടന്ന ഉടൻ ആരും കാണാതിരുന്നതിനാൽ, ഒരു സഹായവും ലഭിക്കാതെ യുവാവ് രാത്രി മുഴുവൻ കുഴിക്കുള്ളിൽ അകപ്പെട്ടു കിടന്നു. യഥാസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന ആക്ഷേപം ശക്തമാണ്. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഎപി നേതാവും മുൻ എംഎൽഎയുമായ സൗരഭ് ഭരദ്വാജ് രംഗത്തെത്തി. നോയിഡയിൽ സമാനമായ അപകടം നടന്നിട്ടും സർക്കാർ ഒരു പാഠവും പഠിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340518/biker-dies-after-falling-into-a-pit-dug-by-the-water-authority)