---
title: " നാദാപുരത്ത്‌ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്"
english_title: "Housewife seriously injured in attack by stray dog"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340514/housewife-seriously-injured-in-attack-by-stray-dog"
published_at: "2026-02-06T14:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985b2181115c_NADAPURAM5.jpg"
keywords: []
---

#  നാദാപുരത്ത്‌ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

> **Lead Summary:** കോഴിക്കോട് :**[ [truevisionnews.com]]** നാദാപുരത്ത്‌ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് വീട്ടമ്മയുടെ കാൽ ഒടിഞ്ഞു. ചെക്യാട് സ്വദേശിനി തറവട്ടത്ത് സുബൈദ യ്ക്കാണ് പരിക്കേറ്റത്.

## Article Content

കോഴിക്കോട് :**[ [truevisionnews.com]]** നാദാപുരത്ത്‌ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് വീട്ടമ്മയുടെ കാൽ ഒടിഞ്ഞു. ചെക്യാട് സ്വദേശിനി തറവട്ടത്ത് സുബൈദ യ്ക്കാണ് പരിക്കേറ്റത്.

പുളിയാവ് ഒറവ്കണ്ടി പള്ളിക്ക് സമീപം വെച്ചായിരുന്നു സംഭവം. വീടിന് പുറത്തിറങ്ങിയ സുബൈദയെ നായ പിന്നാലെ ഓടിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഓടുന്നതിനിടെ വീണ ഇവരുടെ വലതുകാലിന്റെ തുടയെല്ലിന് സാരമായ പരിക്കേറ്റു. നിലവിൽ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരിക്കുകയാണ് സുബൈദ.

ചെക്യാട് മേഖലയിൽ ഇതിനുമുമ്പും നിരവധി വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ തെരുവുനായ ശല്യം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാർഡ് അംഗം സലീം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340514/housewife-seriously-injured-in-attack-by-stray-dog)