---
title: "ബീജം സൂക്ഷിക്കാൻ മോഹം, ഹോർമോൺ നില കുത്തനെ താഴ്ന്നു'; ജെഫ്രി എപ്സ്റ്റീന്റെ മെഡിക്കൽ ഫയലുകൾ യു.എസ് പുറത്തുവിട്ടു "
english_title: "Revelations about Jeffrey Epstein's health have been released."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340510/revelations-about-jeffrey-epsteins-health-have-been-released-NEW"
published_at: "2026-02-06T14:26:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985ad3da45df_JIFRI.jpg"
keywords: []
---

# ബീജം സൂക്ഷിക്കാൻ മോഹം, ഹോർമോൺ നില കുത്തനെ താഴ്ന്നു'; ജെഫ്രി എപ്സ്റ്റീന്റെ മെഡിക്കൽ ഫയലുകൾ യു.എസ് പുറത്തുവിട്ടു 

> **Lead Summary:** **വാഷിങ്ടൺ: **ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ആരോഗ്യനില സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ മെഡിക്കൽ ഫയലുകൾ പ്രകാരം, ഇയാൾ ഗൊണോറിയ ഉൾപ്പെടെയുള്ള ഗുരുതരമായ ലൈംഗിക രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു എന്നാണ് വ്യക്തമാകുന്നത്.

## Article Content

**വാഷിങ്ടൺ: **ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ആരോഗ്യനില സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ മെഡിക്കൽ ഫയലുകൾ പ്രകാരം, ഇയാൾ ഗൊണോറിയ ഉൾപ്പെടെയുള്ള ഗുരുതരമായ ലൈംഗിക രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു എന്നാണ് വ്യക്തമാകുന്നത്.

എപ്സ്റ്റീന് ഗുരുതരമായ ലൈംഗിക അണുബാധകളും ലിംഗരോഗങ്ങളും ഉണ്ടായിരുന്നതായി രേഖകൾ സ്ഥിരീകരിക്കുന്നു. വർഷങ്ങളോളം നടത്തിയ പരിശോധനകളിൽ ഇയാളുടെ ടെസ്റ്റോസ്റ്റിറോൺ അളവ് ക്രമാതീതമായി കുറവാണെന്ന് കണ്ടെത്തിയിരുന്നു. അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ കണക്കനുസരിച്ച് ഒരു ഡെസിലിറ്ററിൽ 300 ng/dL ആണ് സാധാരണ നില. എന്നാൽ എപ്സ്റ്റീന്റേത് 125 നും 142 നും ഇടയിലുള്ള വളരെ താഴ്ന്ന നിലയിലായിരുന്നു.

തന്റെ ശാരീരികമായ ഈ പ്രശ്നങ്ങളെക്കുറിച്ച് ഡോക്ടർമാരുമായി നടത്തിയ ആശയവിനിമയങ്ങളിൽ എപ്സ്റ്റീൻ തന്നെ രേഖാമൂലം സമ്മതിച്ചിരുന്നതായും ഫയലുകൾ വ്യക്തമാക്കുന്നു. ക്ലോമിഡ് പോലുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള ഹോർമോൺ അധിഷ്ഠിത ചികിത്സ ഡോക്ടർമാർ നിർദേശിച്ചു.

എന്നാൽ, പാർശ്വഫലങ്ങളുണ്ടായെന്ന് പറഞ്ഞ് എപ്സ്റ്റീൻ പിന്നീട് 2016ൽ തെറാപ്പി ഉപേക്ഷിച്ചു. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു ഡോക്ടർക്ക് 2016ൽ അയച്ച ഇ-മെയിലിൽ, ലൈംഗികമായി പകരുന്ന രോഗങ്ങൾക്ക് പോസിറ്റീവ് പരിശോധനാ ഫലങ്ങൾ എപ്സ്റ്റീൻ റിപ്പോർട്ട് ചെയ്തു. കൂടാതെ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ചിട്ടുണ്ടെന്നും കാണിക്കുന്നു.

ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾക്കായി എപ്സ്റ്റീന് പ്രൊമോഷനൽ ഇ മെയിലുകൾ ലഭിച്ചതായും തന്റെ ബീജം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ അന്വേഷിച്ചതായും ഫയലുകളിലെ അധിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

ലൈംഗികക്കടത്ത് കുറ്റത്തിന് വിചാരണ നേരിടുന്നതിന് മുമ്പ് ഫെഡറൽ കസ്റ്റഡിയിൽ കഴിയവെ 2019 ആഗസ്റ്റിൽ എപ്സ്റ്റീൻ ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ടിന് കീഴിൽ പുറത്തിറക്കിയ എപ്സ്റ്റീൻ ഫയൽസ് എന്നറിയപ്പെടുന്ന വളരെ വലിയ ഡോക്യുമെന്റിന്റെ ഭാഗമായാണ് മെഡിക്കൽ വിവരങ്ങൾ പുറത്തുവന്നത്.

പതിറ്റാണ്ടുകളായി നടത്തിയ അന്വേഷണങ്ങളിൽ ശേഖരിച്ച ഇ മെയിലുകൾ, ഫോട്ടോഗ്രാഫുകൾ, വിഡിയോകൾ, മറ്റ് ആശയവിനിമയങ്ങൾ എന്നിവയുൾപ്പെടെ എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകളുള്ള സംഗതികൾ യു.എസ് അധികാരികൾ ഇതുവരെ പരസ്യമാക്കിയിട്ടുണ്ട്. കോടതി ഫയലിംഗുകൾ, ഗ്രാൻഡ് ജൂറി രേഖകൾ, യാത്രാ ഡോക്യുമെന്റേഷൻ, വിപുലമായ ഇലക്ട്രോണിക് കത്തിടപാടുകൾ എന്നിവ വെളിപ്പെടുത്തലുകളിൽ ഉൾപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340510/revelations-about-jeffrey-epsteins-health-have-been-released-NEW)