---
title: "വിഴിഞ്ഞത്ത് നിങ്ങളെ കാത്ത് തൊഴിൽ അവസരങ്ങൾ; ചെയ്യേണ്ടത് ഇത്രമാത്രം, ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം"
english_title: "vizhinjam seaport job vacancy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340499/vizhinjam-seaport-job-vacancy"
published_at: "2026-02-06T13:46:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985a398a20a7_job_vacancy.jpg"
keywords: []
---

# വിഴിഞ്ഞത്ത് നിങ്ങളെ കാത്ത് തൊഴിൽ അവസരങ്ങൾ; ചെയ്യേണ്ടത് ഇത്രമാത്രം, ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം

> **Lead Summary:** **** വിഴിഞ്ഞം സീ പോർട്ടിൽ ജോലിയിൽ ഒഴിവ്. രണ്ട് തസ്തികകളിലേക്കാണ് നിലവിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മൾട്ടി ടാസ്കിംഗ് പേഴ്സണൽ, അക്കൗണ്ട്സ് ക്ലർക്ക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫെബ്രുവരി 18 (വൈകുന്നേരം 5:00) വരെ ഓൺലൈനായി അപേക്ഷകൾ നൽകാൻ സാധിക്കും.

## Article Content

**** വിഴിഞ്ഞം സീ പോർട്ടിൽ ജോലിയിൽ ഒഴിവ്. രണ്ട് തസ്തികകളിലേക്കാണ് നിലവിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. മൾട്ടി ടാസ്കിംഗ് പേഴ്സണൽ, അക്കൗണ്ട്സ് ക്ലർക്ക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫെബ്രുവരി 18 (വൈകുന്നേരം 5:00) വരെ ഓൺലൈനായി അപേക്ഷകൾ നൽകാൻ സാധിക്കും.

മൾട്ടി ടാസ്കിംഗ് പേഴ്സണൽ തസ്തികയിൽ 2 ഒഴിവ് ആണുള്ളത്. ബിരുദവും കമ്പ്യൂട്ടർ പ്രാവീണ്യവും (മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്). സർക്കാർ/അർദ്ധ സർക്കാർ/അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിൽ ഓഫീസ്/അഡ്മിനിസ്ട്രേഷൻ/ക്ലറിക്കൽ പ്രവർത്തനങ്ങളിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം എന്നിവ ആവശ്യമാണ്. 36 വയസ്സ് ആണ് പ്രായപരിധി, ഏകീകൃത ശമ്പളം 21,175 രൂപ ആണ്.

അക്കൗണ്ട്സ് ക്ലർക്ക് തസ്തികയിൽ 1 ഒഴിവ് ആണുള്ളത്. ടാലിയിൽ പ്രാവീണ്യമുള്ള ബി.കോം ബിരുദം ആവശ്യമാണ്. സർക്കാർ/അർദ്ധ സർക്കാർ/അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിൽ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 36 വയസ്സ് ആണ്. ഏകീകൃത ശമ്പളം 21,175 രൂപ ആണ്.

തിരഞ്ഞെടുക്കുന്നവരെ സി.എം.ഡി. വഴി ഔട്ട്‌സോഴ്‌സിംഗ് അടിസ്ഥാനത്തിൽ വി.ഐ.എസ്.എൽ-ലേക്ക് പ്രാഥമികമായി ഒരു വർഷത്തേക്ക് ആയിരിക്കും നിയമിക്കുക. അപേക്ഷകർക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ [(www.cmd.kerala.gov.in)](http://(www.cmd.kerala.gov.in)) വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് [https://cmd.kerala.gov.in/wp-content/uploads/2026/02/VISL-Notification.pdf](https://cmd.kerala.gov.in/wp-content/uploads/2026/02/VISL-Notification.pdf)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340499/vizhinjam-seaport-job-vacancy)