---
title: "പണം തന്നില്ലെങ്കിൽ പിച്ചിച്ചീന്തും! ഗുണ്ടാപ്പിരിവ് ചോദിച്ചെത്തി, കിട്ടാതായപ്പോൾ തിരുവല്ലയില്‍  സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ  "
english_title: "Spa employee gang-raped in Thiruvalla, gang-raped for not paying goonda collection"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340473/spa-employee-gang-raped-in-thiruvalla-gang-raped-for-not-paying-goonda-collection-NEW-"
published_at: "2026-02-06T12:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698591ef74597_crime.jpg"
keywords: []
---

# പണം തന്നില്ലെങ്കിൽ പിച്ചിച്ചീന്തും! ഗുണ്ടാപ്പിരിവ് ചോദിച്ചെത്തി, കിട്ടാതായപ്പോൾ തിരുവല്ലയില്‍  സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ  

> **Lead Summary:** **പത്തനംതിട്ട: **ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ . സ്ഥാപനത്തിൽ അതിക്രമിച്ചുകയറി കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ​ഗുണ്ടായിസം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഫെബ്രുവരി ഒന്നിന് നടന്ന നടുക്കുന്ന സംഭവത്തിൽ കാപ്പാ കേസ് പ്രതിയായ മരണസുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരാണ് അറസ്റ്റിലായത് .

## Article Content

**പത്തനംതിട്ട: **ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ . സ്ഥാപനത്തിൽ അതിക്രമിച്ചുകയറി കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ​ഗുണ്ടായിസം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഫെബ്രുവരി ഒന്നിന് നടന്ന നടുക്കുന്ന സംഭവത്തിൽ കാപ്പാ കേസ് പ്രതിയായ മരണസുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരാണ് അറസ്റ്റിലായത് .

കഴിഞ്ഞ കുറച്ച് നാളുകളായി തിരുവല്ലയിലെ സ്പായില്‍ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് മരണം സുബിന്‍ എന്ന് വിളിക്കുന്ന സുബിന്‍ അലക്‌സാണ്ടറും കൂട്ടാളികളും നിരന്തരം എത്തുമായിരുന്നു. സംഭവ ദിവസവും ഇത്തരത്തില്‍ 50000 രൂപ ആവശ്യപ്പെട്ട് സുബിനും കൂട്ടാളികളും സ്പായില്‍ എത്തി. കൊടുക്കാന്‍ വിസമ്മതിച്ചതോടുകൂടി ഇവര്‍ ജീവനക്കാരിയെ ബലാത്സംഘം ചെയ്യുകയായിരുന്നു.

ക്രൂര കൃത്യത്തിന്റെ വീഡിയോയും ഇവര്‍ ചിത്രീകരിച്ചു. തൊട്ടുപിന്നാലെ 25000 രൂപ ബലം പ്രയോഗിച്ച് വാങ്ങി മടങ്ങിപ്പോവുകയായിരുന്നു. സുബിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. കാപ്പാ കേസ് പ്രതിയാണ് ഇയാള്‍.

സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതികൾ അതിക്രമം നടത്തുന്നതിന്റെയും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിന്റെയും വ്യക്തമായ തെളിവുകൾ പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അതിവേഗം തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340473/spa-employee-gang-raped-in-thiruvalla-gang-raped-for-not-paying-goonda-collection-NEW-)