ശ്രീകണ്ഠപുരം: ( www.truevisionnews.com ) ഹ്രസ്വചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിക്കുന്ന പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വിഡിയോഗ്രാഫർ അറസ്റ്റില്‍. തില്ലങ്കേരി സ്വദേശിയും പെരളശേരി വെള്ള ച്ചാലില്‍ വാടക വീട്ടില്‍ താമസക്കാരനുമായ പുതിയ വീട്ടില്‍ അഭിറാമിനെ (23) യാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
ചെങ്ങളായി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത്. യുവതിയും യുവാവും തമ്മില്‍ നേരത്തെ പരിചയമുണ്ട്. കഴിഞ്ഞ അരങ്ങം ഉത്സവം കാണാൻ രാത്രി ഇരുവരും പോയിരുന്നു. തിരിച്ചുവരാൻ ഏറെ വൈകിയപ്പോള്‍ യുവതിയുടെ വീട്ടില്‍ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. പിറ്റേ ദിവസം ഉച്ചക്ക് അവിടെ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് മുക്കത്ത് ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ . മുക്കം സ്വദേശി ബാബുരാജാണ് അറസ്റ്റിലായത്. സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം തുറന്നുപറഞ്ഞത്. ഇതോടെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാൾ പ്രാദേശികതലത്തിൽ ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനാണ്. കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ള വ്യക്തിയായിരുന്നുവെന്നും ഈ വിശ്വാസം ചൂഷണം ചെയ്താണ് പീഡനം നടത്തിയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ബാബുരാജിനെ റിമാൻഡ് ചെയ്തു.
Content Highlight: 18 year old girl raped in Kannur videographer arrested



































