---
title: "നിയന്ത്രണം വിട്ട ബൈക്ക് ബസിലിടിച്ചു; യുവാവിന് നാല്പതുകാരന് ദാരുണാന്ത്യം "
english_title: "A Tamil Nadu native died in an accident involving a private bus."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340457/a-tamil-nadu-native-died-in-an-accident-involving-a-private-bus"
published_at: "2026-02-06T11:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985830975f75_accident.jpg"
keywords: []
---

# നിയന്ത്രണം വിട്ട ബൈക്ക് ബസിലിടിച്ചു; യുവാവിന് നാല്പതുകാരന് ദാരുണാന്ത്യം 

> **Lead Summary:** **കൊടുങ്ങല്ലർ: **കൊടുങ്ങല്ലൂർ എറിയാടിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്‌നാട് സ്വദേശി മരിച്ചു. തേനി സ്വദേശിയും കറവത്തൊഴിലാളിയുമായ രാജു ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് എറിയാട് കേരള വർമ സ്കൂളിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

## Article Content

**കൊടുങ്ങല്ലർ: **കൊടുങ്ങല്ലൂർ എറിയാടിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്‌നാട് സ്വദേശി മരിച്ചു. തേനി സ്വദേശിയും കറവത്തൊഴിലാളിയുമായ രാജു ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് എറിയാട് കേരള വർമ സ്കൂളിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

കൊടുങ്ങല്ലൂരിൽ നിന്നും അഴീക്കോട്ടേക്ക് പോവുകയായിരുന്ന ബസിലേക്ക് രാജു സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. മറ്റൊരു സ്കൂട്ടറിൽ തട്ടിയ ശേഷമാണ് ബൈക്ക് ബസിലേക്ക് ഇടിച്ച് കയറിയത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ എറിയാട് സ്വദേശി മനാഫിനും (65) പരിക്കേറ്റു. ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ രാജുവിന്റെ മൃതദേഹം കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340457/a-tamil-nadu-native-died-in-an-accident-involving-a-private-bus)