---
title: "ചോറിനും ചപ്പാത്തിക്കും ഒപ്പം ഒരു കിടുക്കൻ കോമ്പിനേഷൻ ആയാല്ലോ ഇന്ന്; വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കാം ഈ റെസ്റ്റോറന്റ് സ്റ്റൈൽ സോയ ഫ്രൈ!"
english_title: "This restaurant-style soy fry can be prepared in just five minutes!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340434/this-restaurant-style-soy-fry-can-be-prepared-in-just-five-minutes"
published_at: "2026-02-06T10:17:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698573b402193_cookery.jpg"
keywords: []
---

# ചോറിനും ചപ്പാത്തിക്കും ഒപ്പം ഒരു കിടുക്കൻ കോമ്പിനേഷൻ ആയാല്ലോ ഇന്ന്; വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കാം ഈ റെസ്റ്റോറന്റ് സ്റ്റൈൽ സോയ ഫ്രൈ!

> **Lead Summary:** **[ ​] ​)**സസ്യാഹാരം ഇഷ്ടപ്പെടുന്നവരുടെ 'ഇറച്ചി' എന്നാണ് സോയ ചങ്ക്സ് അറിയപ്പെടുന്നത്. പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള സോയ ചങ്ക്സ് ഉപയോഗിച്ച് വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. സാധാരണ സോയ കറികളിൽ നിന്ന് വ്യത്യസ്തമായി, സോസുകളും സ്പ്രിങ് ഒണിയനും ചേർത്ത് തയ്യാറാക്കുന്ന ഈ ഫ്രൈ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാകും. വൈകുന്നേരത്തെ ചായയ്ക്കൊപ്പമോ ചപ്പാത്തിക്കും പലാവിനും കൂടെ സൈഡ് ഡിഷ് ആയോ ഇത് വിളമ്പാം.

## Article Content

**[ ​] ​)**സസ്യാഹാരം ഇഷ്ടപ്പെടുന്നവരുടെ 'ഇറച്ചി' എന്നാണ് സോയ ചങ്ക്സ് അറിയപ്പെടുന്നത്. പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള സോയ ചങ്ക്സ് ഉപയോഗിച്ച് വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. സാധാരണ സോയ കറികളിൽ നിന്ന് വ്യത്യസ്തമായി, സോസുകളും സ്പ്രിങ് ഒണിയനും ചേർത്ത് തയ്യാറാക്കുന്ന ഈ ഫ്രൈ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാകും. വൈകുന്നേരത്തെ ചായയ്ക്കൊപ്പമോ ചപ്പാത്തിക്കും പലാവിനും കൂടെ സൈഡ് ഡിഷ് ആയോ ഇത് വിളമ്പാം.

**​ചേരുവകൾ**

​സോയ ചങ്ക്സ്: 1 കപ്പ് (വേവിച്ചു, പച്ചവെള്ളത്തിൽ കഴുകി പിഴിഞ്ഞെടുത്തത്)

​സവാള: ½ കപ്പ് (പൊടിയായി അരിഞ്ഞത്)

​ഇഞ്ചി: 1 വലിയ സ്പൂൺ (നീളത്തിൽ അരിഞ്ഞത്)

​വെളുത്തുള്ളി: 1 വലിയ സ്പൂൺ (നീളത്തിൽ അരിഞ്ഞത്)

​പച്ചമുളക്: 3 എണ്ണം (നീളത്തിൽ അരിഞ്ഞത്)

​കെച്ചപ്പ്: 2 സ്പൂൺ

​സോയ സോസ്: 2 സ്പൂൺ

​വെജിറ്റബിൾ ക്യൂബ്: 1 എണ്ണം (പൊടിച്ചത്)

​എണ്ണ: വറുക്കാൻ ആവശ്യമായതും വഴറ്റാൻ 1 സ്പൂണും

​ഉപ്പ്: പാകത്തിന്

 സ്പ്രിങ് ഒണിയൻ (അരിഞ്ഞത്), വറ്റൽമുളക് ചതച്ചത്.

**​തയ്യാറാക്കുന്ന വിധം**

​ആദ്യം ഒരു പാനിൽ എണ്ണ ചൂടാക്കി വേവിച്ചു വെച്ചിരിക്കുന്ന സോയ ചങ്ക്സ് ഒരു മിനിറ്റ് വറുത്തെടുക്കുക. ഇത് സോയയ്ക്ക് ഒരു പ്രത്യേക ക്രിസ്പി സ്വഭാവം നൽകും. വറുത്ത ശേഷം ഇവ മാറ്റിവെക്കുക.

​മറ്റൊരു പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി സവാള ചേർത്ത് വഴറ്റുക. അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് രണ്ട് മിനിറ്റ് നന്നായി വഴറ്റുക.

ഇതിലേക്ക് കെച്ചപ്പും സോയ സോസും ചേർത്ത് ഇളക്കുക. ശേഷം വറുത്തു വെച്ചിരിക്കുന്ന സോയ ചങ്ക്സ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. സോസ് എല്ലാ സോയ കഷ്ണങ്ങളിലും നന്നായി പുരണ്ടിരിക്കണം.

​ശേഷം വെജിറ്റബിൾ ക്യൂബ് പൊടിച്ചതും പാകത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി ഇളക്കുക. (സോസിലും വെജിറ്റബിൾ ക്യൂബിലും ഉപ്പുള്ളതിനാൽ ഉപ്പ് ചേർക്കുമ്പോൾ ശ്രദ്ധിക്കുക).

​അവസാനമായി സ്പ്രിങ് ഒണിയനും ചതച്ച വറ്റൽമുളകും വിതറി ചൂടോടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340434/this-restaurant-style-soy-fry-can-be-prepared-in-just-five-minutes)