---
title: "പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്"
english_title: "One dead one injured in accident involving bike and mini-lorry in Pothencode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340419/one-dead-one-injured-in-accident-involving-bike-and-mini-lorry-in-pothencode"
published_at: "2026-02-06T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69855ee14c988_accident.jpg"
keywords: []
---

# പോത്തന്‍കോട് ബൈക്ക് മിനിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം; ഒരാൾക്ക് പരിക്ക്

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** പോത്തന്‍കോട് ചന്തവിളയില്‍ ബൈക്ക് മിനി ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണിയാപുരം സ്വദേശി സുധി സുലൈമാനാണ് മരിച്ചത്. കാട്ടായിക്കോണം മേലേ ചന്തവിളയില്‍ വെളുപ്പിന് രണ്ടരയോടെയാണ് അപകടം.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** പോത്തന്‍കോട് ചന്തവിളയില്‍ ബൈക്ക് മിനി ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കണിയാപുരം സ്വദേശി സുധി സുലൈമാനാണ് മരിച്ചത്. കാട്ടായിക്കോണം മേലേ ചന്തവിളയില്‍ വെളുപ്പിന് രണ്ടരയോടെയാണ് അപകടം.

വെട്ടുറോഡ് നിന്നും പോത്തന്‍കോട് ഭാഗത്തേക്ക് പോയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണംവിട്ട് എതിരെ വന്ന മില്‍മ പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണം. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340419/one-dead-one-injured-in-accident-involving-bike-and-mini-lorry-in-pothencode)