---
title: "മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ കാണാതായി; സുതാര്യമായ അന്വേഷണം വേണമെന്ന് അമ്മ "
english_title: "A young merchant navy officer has gone missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340417/a-young-merchant-navy-officer-has-gone-missing"
published_at: "2026-02-06T08:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69855bca2b393_merchent_navy.jpg"
keywords: []
---

# മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ കാണാതായി; സുതാര്യമായ അന്വേഷണം വേണമെന്ന് അമ്മ 

> **Lead Summary:** ഭുവനേശ്വർ: മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ കാണാതായി. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ കേസ്പൂർ സ്വദേശിയായ സർത്തക് മഹാപത്രയെയാണ് കാണാതായത്. ഫെബ്രുവരി 3 ന് മൗറീഷ്യസിനടുത്ത് കപ്പലിൽ ഡ്യൂട്ടിയിലിരിക്കെ കാണാതായെന്നാണ് വിവരം. 2025 ജൂലൈ മുതൽ ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

## Article Content

ഭുവനേശ്വർ: മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ കാണാതായി. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ കേസ്പൂർ സ്വദേശിയായ സർത്തക് മഹാപത്രയെയാണ് കാണാതായത്. ഫെബ്രുവരി 3 ന് മൗറീഷ്യസിനടുത്ത് കപ്പലിൽ ഡ്യൂട്ടിയിലിരിക്കെ കാണാതായെന്നാണ് വിവരം. 2025 ജൂലൈ മുതൽ ഈ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് സിങ്കപ്പൂർ വഴി ചൈനയിലേക്ക് മടങ്ങുകയായിരുന്നു കപ്പലെന്നാണ് സർത്തകിൻ്റെ അമ്മ രശ്മിത മൊഹാപത്ര പറയുന്നത്. താൻ തകർന്നിരിക്കുകയാണെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും രശ്‌മിത പറഞ്ഞു.

പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ്, വിദേശകാര്യ മന്ത്രാലയം ടാഗ് ചെയ്തുകൊണ്ടാണ് എക്സിൽ ഇവർ കുറിപ്പ് പങ്കുവച്ചത്. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്നും കപ്പലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340417/a-young-merchant-navy-officer-has-gone-missing)