---
title: "ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാല്‍ ഗുണ്ട ആയി കണ്ട് കാപ്പ ചുമത്തി നാടുകടത്തേണ്ടതുണ്ടോ?; പരിശോധിക്കാന്‍ ഹൈക്കോടതി അഞ്ചംഗ ബെഞ്ച്"
english_title: "kerala high court five member bench to examine small quantity drug goonda issue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340415/kerala-high-court-five-member-bench-to-examine-small-quantity-drug-goonda-issue"
published_at: "2026-02-06T08:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69855a3624d1e_highcourt.jpg"
keywords: []
---

# ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാല്‍ ഗുണ്ട ആയി കണ്ട് കാപ്പ ചുമത്തി നാടുകടത്തേണ്ടതുണ്ടോ?; പരിശോധിക്കാന്‍ ഹൈക്കോടതി അഞ്ചംഗ ബെഞ്ച്

> **Lead Summary:** **കൊച്ചി:( **[www.truevisionnews.com]** )** ചെറിയ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ സ്ഥിരം കുറ്റവാളിയോ ഗുണ്ടയോ ആയി കണ്ട് കാപ്പ ചുമത്തി നാടുകടത്തേണ്ടതുണ്ടോ?. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ഹൈക്കോടതി. ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വിഷയം വിശദമായി പരിശോധിക്കും.

## Article Content

**കൊച്ചി:( **[www.truevisionnews.com]** )** ചെറിയ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ സ്ഥിരം കുറ്റവാളിയോ ഗുണ്ടയോ ആയി കണ്ട് കാപ്പ ചുമത്തി നാടുകടത്തേണ്ടതുണ്ടോ?. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ഹൈക്കോടതി. ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വിഷയം വിശദമായി പരിശോധിക്കും.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി ഗോപിനാഥ്, ജസ്റ്റിസ് എ ബദറുദ്ദീന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത, ജസ്റ്റിന്‍ ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നേരത്തേ ഇതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി മൂന്നംഗ ബെഞ്ച് പരിഗണിക്കുകയും വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

കുറഞ്ഞ അളവില്‍ മയക്കുമരുന്ന് സൂക്ഷിച്ചതിന്റെ പേരില്‍ സ്ഥിരം മയക്കുമരുന്ന് കൈകാര്യം ചെയ്യുന്ന കുറ്റവാളിയോ ഗുണ്ടയോ ആയി പരിഗണിച്ച് കാപ്പ ചുമത്തി നാടുകടത്താന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി. ഇതിനെതിരെ ഹൈക്കോടതിയുടെ മറ്റ് ചില ബെഞ്ചുകള്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് വിഷയം അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലേക്ക് എത്തിയത്. വിഷയം ഗൗരവമായി തന്നെ പരിഗണിക്കേണ്ടതുണ്ടെന്ന് അഞ്ചംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. അടുത്തയാഴ്ച വിഷയം പരിഗണിക്കുമെന്നും അഞ്ചംഗ ബെഞ്ച് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340415/kerala-high-court-five-member-bench-to-examine-small-quantity-drug-goonda-issue)