---
title: "പുട്ടിന് ഒരു ഹെൽത്തി ട്വിസ്റ്റ്! റാഗി പുട്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.."
english_title: "Ragi Put Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340404/ragi-put-recipe"
published_at: "2026-02-06T06:26:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69853c5a67a98_ft.jpg"
keywords: []
---

# പുട്ടിന് ഒരു ഹെൽത്തി ട്വിസ്റ്റ്! റാഗി പുട്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ..

> **Lead Summary:** ** **ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളതും പ്രമേഹരോഗികൾക്കും ഡയറ്റ് ചെയ്യുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഒന്നാണ് റാഗി പുട്ട് . സാധാരണ അരിപ്പുട്ടിനേക്കാൾ ഗുണമേന്മയുള്ളതും ദഹനത്തിന് എളുപ്പവുമായ ഈ വിഭവം ഇന്ന് ആരോഗ്യബോധമുള്ളവരുടെ ഡയറ്റിലെ അവിഭാജ്യ ഘടകമാണ്.

## Article Content

** **ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളതും പ്രമേഹരോഗികൾക്കും ഡയറ്റ് ചെയ്യുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഒന്നാണ് റാഗി പുട്ട് . സാധാരണ അരിപ്പുട്ടിനേക്കാൾ ഗുണമേന്മയുള്ളതും ദഹനത്തിന് എളുപ്പവുമായ ഈ വിഭവം ഇന്ന് ആരോഗ്യബോധമുള്ളവരുടെ ഡയറ്റിലെ അവിഭാജ്യ ഘടകമാണ്.

ചേരുവകൾ:

***റാഗിപ്പൊടി***

***തേങ്ങ ചിരകിയത്***

***ഉപ്പ്***

***ചൂടുവെള്ളം/തേങ്ങാവെള്ളം***

***തയ്യാറാക്കുന്ന വിധം :***

***ഒരു പാത്രത്തിൽ റാഗിപ്പൊടിയും ഉപ്പും എടുക്കുക. ഇതിലേക്ക് അല്പം ചൂടുവെള്ളമോ തേങ്ങാവെള്ളമോ തളിച്ച് കൈകൊണ്ട് നന്നായി തിരുമ്മി നനയ്ക്കുക. (സാധാരണ പുട്ടുപ്പൊടി നനയ്ക്കുന്നതിനേക്കാൾ അല്പം കൂടി വെള്ളം റാഗിക്ക് ആവശ്യമായി വരും).***

***നനച്ച പൊടി 10 മിനിറ്റ് അടച്ചു വെക്കുക. ഇത് പുട്ട് നല്ല സോഫ്റ്റ് ആകാൻ സഹായിക്കും. കട്ടകളുണ്ടെങ്കിൽ മിക്സിയിൽ ഒന്ന് കറക്കിയെടുക്കാവുന്നതാണ്. ***

***പുട്ടുകുറ്റിയിൽ ആദ്യം കുറച്ച് തേങ്ങ ഇടുക, ശേഷം നനച്ച റാഗിപ്പൊടി ഇടുക. വീണ്ടും തേങ്ങ, പൊടി എന്ന ക്രമത്തിൽ നിറയ്ക്കുക.പുട്ടുകുറ്റി അടച്ച് ആവിയിൽ 5-7 മിനിറ്റ് വേവിക്കുക. ആവി വന്നതിനു ശേഷം അല്പനേരം കൂടി വെക്കുന്നത് നന്നായി വേവാൻ സഹായിക്കും.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340404/ragi-put-recipe)