---
title: "കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തണം - ഹൈക്കോടതി"
english_title: "Feasibility study should be conducted regarding establishment of AIIMS in Kerala - High Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340397/feasibility-study-should-be-conducted-regarding-establishment-of-aiims-in-kerala-high-court"
published_at: "2026-02-05T23:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984dce088da9_26.jpg"
keywords: []
---

# കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തണം - ഹൈക്കോടതി

> **Lead Summary:** **കൊച്ചി: **കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.

## Article Content

**കൊച്ചി: **കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.

സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത സ്ഥലത്ത് പഠനം നടത്തണമെന്നും ഇതിനായി സംസ്ഥാന പ്രതിനിധികളുമായി ചേർന്ന് ഏകോപനം നടത്തണമെന്നും കോടതി വ്യക്തമാക്കി.

ഫെബ്രുവരി 25-നകം ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു.

കാസർകോട് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.

കോഴിക്കോട് എയിംസിനായി നിശ്ചയിച്ച സ്ഥലം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനും കോടതി നിർദേശിച്ചു.

കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നീക്കം. ഹർജി ഫെബ്രുവരി 25-ന് വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340397/feasibility-study-should-be-conducted-regarding-establishment-of-aiims-in-kerala-high-court)