---
title: "മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ പുകയുന്നു; കുക്കി മേഖലകളിൽ നാളെ സമ്പൂര്‍ണ അടച്ചുപൂട്ടൽ"
english_title: "Tensions flare up again in Manipur; Complete shutdown in Kuki areas tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340396/tensions-flare-up-again-in-manipur-complete-shutdown-in-kuki-areas-tomorrow"
published_at: "2026-02-05T23:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984db234029b_25.jpg"
keywords: []
---

# മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ പുകയുന്നു; കുക്കി മേഖലകളിൽ നാളെ സമ്പൂര്‍ണ അടച്ചുപൂട്ടൽ

> **Lead Summary:** **ദില്ലി: **മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ പുകയുന്നു. കുക്കി വിഭാഗത്തിൽ നിന്നുള്ള എംഎൽഎമാർ സർക്കാരിന്റെ ഭാഗമായതിൽ പ്രതിഷേധിച്ച് ചുരാചന്ദ്പൂരിലുണ്ടായ പ്രതിഷേധം അക്രമാസക്തമായി.

## Article Content

**ദില്ലി: **മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ പുകയുന്നു. കുക്കി വിഭാഗത്തിൽ നിന്നുള്ള എംഎൽഎമാർ സർക്കാരിന്റെ ഭാഗമായതിൽ പ്രതിഷേധിച്ച് ചുരാചന്ദ്പൂരിലുണ്ടായ പ്രതിഷേധം അക്രമാസക്തമായി.

പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയും റോഡുകളിൽ ടയറുകൾ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ കുക്കി മേഖലകളിൽ പൂർണ്ണ ഹർത്താലിനും പ്രതിഷേധ റാലിക്കും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഉപമുഖ്യമന്ത്രിയടക്കമുള്ള കുക്കി പ്രതിനിധികൾ സർക്കാരിൽ നിന്ന് രാജിവെക്കുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. സ്ഥിതിഗതികൾ വഷളായതോടെ മേഖലയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340396/tensions-flare-up-again-in-manipur-complete-shutdown-in-kuki-areas-tomorrow)