---
title: "ചിന്തിച്ച് തല പുകയ്‌ക്കേണ്ട; നാളെ രാവിലെ നാടൻ തനിമ ചോരാത്ത ഇലയട ഉണ്ടാക്കാം"
english_title: "Tomorrow morning, we can make a traditional, non-bleached leaf salad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340391/tomorrow-morning-we-can-make-a-traditional-non-bleached-leaf-salad"
published_at: "2026-02-05T22:49:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984d292a2d15_22.jpg"
keywords: []
---

# ചിന്തിച്ച് തല പുകയ്‌ക്കേണ്ട; നാളെ രാവിലെ നാടൻ തനിമ ചോരാത്ത ഇലയട ഉണ്ടാക്കാം

> **Lead Summary:** കേരളത്തിന്റെ തനതായ പലഹാരങ്ങളിൽ ഒന്നാണ് ഇലയട. വാഴയിലയുടെ സുഗന്ധവും ശർക്കരയുടെ മധുരവും തേങ്ങയുടെ രുചിയും ചേരുന്ന ഈ വിഭവം എണ്ണയിൽ വറുക്കാതെ ആവിയിൽ പുഴുങ്ങിയെടുക്കുന്നത് കൊണ്ട് തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ധൈര്യമായി കഴിക്കാം. ശർക്കരയും തേങ്ങയും ചേർത്ത സാധാരണ അടയ്ക്ക് പുറമെ ചക്കപ്പഴം ചേർത്ത ചക്കയടയും ഏറെ പ്രശസ്തമാണ്. സ്വാദിഷ്ടമായ ഇലയട എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

## Article Content

കേരളത്തിന്റെ തനതായ പലഹാരങ്ങളിൽ ഒന്നാണ് ഇലയട. വാഴയിലയുടെ സുഗന്ധവും ശർക്കരയുടെ മധുരവും തേങ്ങയുടെ രുചിയും ചേരുന്ന ഈ വിഭവം എണ്ണയിൽ വറുക്കാതെ ആവിയിൽ പുഴുങ്ങിയെടുക്കുന്നത് കൊണ്ട് തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ധൈര്യമായി കഴിക്കാം. ശർക്കരയും തേങ്ങയും ചേർത്ത സാധാരണ അടയ്ക്ക് പുറമെ ചക്കപ്പഴം ചേർത്ത ചക്കയടയും ഏറെ പ്രശസ്തമാണ്. സ്വാദിഷ്ടമായ ഇലയട എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

**ചേരുവകൾ**

**തയ്യാറാക്കുന്ന വിധം**

ആദ്യമായി അടയുടെ ഉള്ളിൽ നിറയ്ക്കാനുള്ള മിശ്രിതം തയ്യാറാക്കണം. ഇതിനായി ഒരു പാനിൽ ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക. 

ഈ ശർക്കരപ്പാനി വീണ്ടും ചൂടാക്കി അതിലേക്ക് ചിരകിയ തേങ്ങയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക (പഴം ചേർക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് ചേർക്കാം). മിശ്രിതത്തിലെ വെള്ളം വറ്റി കുറുകി വരുമ്പോൾ ഇത് അടുപ്പിൽ നിന്നും മാറ്റി വെക്കാം.

അടുത്തതായി മാവ് തയ്യാറാക്കുന്നതിനായി വറുത്ത അരിപ്പൊടിയിലേക്ക് ഒരു നുള്ള് ഉപ്പും അല്പം നെയ്യും ചേർക്കുക. ഇതിലേക്ക് തിളച്ച വെള്ളം കുറേശ്ശെ ഒഴിച്ച് നന്നായി ഇളക്കിയ ശേഷം ചൂടാറുമ്പോൾ കൈകൊണ്ട് നല്ല മയത്തിൽ കുഴച്ചെടുക്കുക.

അതിനുശേഷം വാടിയ വാഴയില കഷ്ണങ്ങളിൽ ഓരോ ചെറിയ ഉരുള മാവ് വീതം വെച്ച് വിരലുകൾ കൊണ്ട് നേർത്തതായി പരത്തുക. പരത്തിയ മാവിന്റെ ഒരു വശത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ-ശർക്കര മിശ്രിതം നിരത്തിയ ശേഷം ഇല മടക്കി അരികുകൾ അമർത്തുക. 

അവസാനമായി, ഇഡ്ഡലി പാത്രത്തിലോ സ്റ്റീമറിലോ വെച്ച് 10 മുതൽ 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുത്താൽ സ്വാദിഷ്ടമായ ഇലയട തയ്യാറായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340391/tomorrow-morning-we-can-make-a-traditional-non-bleached-leaf-salad)