---
title: "അഴികൾക്കുള്ളിൽ കിടക്കാം: സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ട് വിദ്വേഷ പോസ്റ്റ്; രണ്ടു പേര്‍ അറസ്റ്റില്‍"
english_title: "Hate post aimed at communal conflict; Two arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340390/hate-post-aimed-at-communal-conflict-two-arrested"
published_at: "2026-02-05T22:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984d082683ed_arrset.jpg"
keywords: []
---

# അഴികൾക്കുള്ളിൽ കിടക്കാം: സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ട് വിദ്വേഷ പോസ്റ്റ്; രണ്ടു പേര്‍ അറസ്റ്റില്‍

> **Lead Summary:** **മംഗളൂരു: ** സോഷ്യൽ മീഡിയയിലൂടെ സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ മണിപ്പാൽ പോലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ പുത്തൂർ റോഡ് സ്വദേശി കെ. നിതേഷ് , കഡബ സിരിബാഗിലു സ്വദേശി എ. ഹിതേഷ് എന്നിവരാണ് പിടിയിലായത്.

## Article Content

**മംഗളൂരു: ** സോഷ്യൽ മീഡിയയിലൂടെ സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ മണിപ്പാൽ പോലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ പുത്തൂർ റോഡ് സ്വദേശി കെ. നിതേഷ് , കഡബ സിരിബാഗിലു സ്വദേശി എ. ഹിതേഷ് എന്നിവരാണ് പിടിയിലായത്.

സമൂഹത്തിൽ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം മേയ് 16ന് കാര്‍ക്കളയില്‍ നിന്നുള്ള വിവാഹിതയായ ഹിന്ദു സ്ത്രീയെയും മുസ്‌ലിം യുവാവിനെയും ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാണ് കേസ്.

മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാനും സംഘര്‍ഷം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ള പോസ്റ്റിനെതിരെ പരാതിയുടെ അടിസ്ഥാനത്തില്‍ മണിപ്പാല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഡിജിറ്റല്‍ തെളിവുകളും മെറ്റയില്‍ നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു. തുടര്‍ന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340390/hate-post-aimed-at-communal-conflict-two-arrested)