---
title: "മകന്റെ സ്കൂളിലേക്ക് പോകുന്നതിനിടെ വാഹനാപകടം; ആധാരമെഴുത്തുകാരിക്ക് ദാരുണാന്ത്യം"
english_title: "accident in Mannancherry; Document writer dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340388/accident-in-mannancherry-document-writer-dies-tragically"
published_at: "2026-02-05T22:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984ca93c5658_accident.jpg"
keywords: []
---

# മകന്റെ സ്കൂളിലേക്ക് പോകുന്നതിനിടെ വാഹനാപകടം; ആധാരമെഴുത്തുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **മണ്ണഞ്ചേരി: **മണ്ണഞ്ചേരി അമ്പലമുക്ക് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ കലവൂരിലെ ആധാരമെഴുത്തുകാരി മരിച്ചു. മാരാരിക്കുളം സബ് രജിസ്ട്രാർ ഓഫീസിന് സമീപം ആധാരമെഴുത്തുകാരിയും വെണ്ടറുമായി ജോലി ചെയ്തിരുന്ന എസ്. ലളിത ആണ് മരിച്ചത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ എസ്.എൽ. പുരം 'ചിത്രശാല'യിലെ താമസക്കാരിയാണ് ലളിത.

## Article Content

**മണ്ണഞ്ചേരി: **മണ്ണഞ്ചേരി അമ്പലമുക്ക് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ കലവൂരിലെ ആധാരമെഴുത്തുകാരി മരിച്ചു. മാരാരിക്കുളം സബ് രജിസ്ട്രാർ ഓഫീസിന് സമീപം ആധാരമെഴുത്തുകാരിയും വെണ്ടറുമായി ജോലി ചെയ്തിരുന്ന എസ്. ലളിത ആണ് മരിച്ചത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ എസ്.എൽ. പുരം 'ചിത്രശാല'യിലെ താമസക്കാരിയാണ് ലളിത.

കലവൂരിലെ ഓഫീസിൽ നിന്നും ബുധൻ ഉച്ചയോടെ പ്ലസ് ടു വിദ്യാർത്ഥിയായ മകൻ്റെ തണ്ണീർമുക്കത്തെ സ്കൂളിലേക്കുള്ള യാത്രയിൽ ലളിത സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയിലേക്ക് മണ്ണഞ്ചേരി - അമ്പലമുക്ക് ജംഗ്ഷനിൽ വടക്കുനിന്നും വന്ന ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം നാളെ വീട്ടു വളപ്പിൽ നടക്കും. ഭർത്താവ്: പരേതനായ ശാന്തകുമാർ. മക്കൾ: ചിത്ര, ശ്യാം. മരുമകൻ: ഷാൻ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340388/accident-in-mannancherry-document-writer-dies-tragically)