---
title: "ഫെനി നൈനാനെതിരെ അതിജീവിതയുടെ പരാതി; സൈബർ ആക്രമണവും ഭീഷണിയുമെന്ന് ആരോപണം"
english_title: "Feni Nainan, accused of cyberbullying and threats, filed a survivor complaint."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340374/feni-nainan-accused-of-cyberbullying-and-threats-filed-a-survivor-complaint"
published_at: "2026-02-05T19:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984a6db2c961_rahul.jpg"
keywords: []
---

# ഫെനി നൈനാനെതിരെ അതിജീവിതയുടെ പരാതി; സൈബർ ആക്രമണവും ഭീഷണിയുമെന്ന് ആരോപണം

> **Lead Summary:** **തിരുവനന്തപുരം: **രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ സൈബർ അധിക്ഷേപവും ഭീഷണിയും ആരോപിച്ച് അതിജീവിത പരാതി നൽകി.

## Article Content

**തിരുവനന്തപുരം: **രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ സൈബർ അധിക്ഷേപവും ഭീഷണിയും ആരോപിച്ച് അതിജീവിത പരാതി നൽകി.

എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കാണ് ഇമെയിൽ വഴി പരാതി കൈമാറിയത്. രാഹുലിനെതിരായ നിയമനടപടികളുമായി മുന്നോട്ടുപോകാതിരിക്കാൻ ഫെനി നിരന്തരം സൈബർ ആക്രമണവും ഫോണിലൂടെ ഭീഷണിയും നടത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

അതിജീവിതയുടെ സ്വകാര്യ വിവരങ്ങളും വാട്സാപ്പ് ചാറ്റുകളും പുറത്തുവിട്ട സംഭവത്തിൽ ഫെനി നൈനാനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടി നേതൃത്വത്തിനും പരാതി നൽകിയിരിക്കുന്നത്. വിഷയം ഗൗരവമാണെന്നും അടിയന്തര നടപടി വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.

ഗുരുതരമായ വിഷയമാണെന്നും അടിയന്തരമായി ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അതിജീവിതയുടെ പരാതി.  അതിജീവിതയുടെ വാട്ട്‌സ്ആപ്പ് ചാറ്റടക്കം സ്വകാര്യവിവരങ്ങള്‍ പുറത്തുവിട്ടെന്ന പരാതിയില്‍ നേരത്തെ ഫെനി നൈനാനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340374/feni-nainan-accused-of-cyberbullying-and-threats-filed-a-survivor-complaint)