---
title: " യുവതീ യുവാക്കളേ...നിങ്ങളറിഞ്ഞോ? സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് വരുന്നു, അഭിമുഖത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം  "
english_title: "national employment service free placement drive"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340364/national-employment-service-free-placement-drive"
published_at: "2026-02-05T18:36:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984964d5b11d_job_fair.jpg"
keywords: []
---

#  യുവതീ യുവാക്കളേ...നിങ്ങളറിഞ്ഞോ? സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് വരുന്നു, അഭിമുഖത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം  

> **Lead Summary:** **( **[www.truevisionnews.com]** )** കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്വകാര്യ സ്ഥാപനവുമായി ചേർന്നാണ് യുവതീ യുവാക്കൾക്ക് വേണ്ടി സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 17ന് ആണ് അഭിമുഖം നടക്കുക.

## Article Content

**( **[www.truevisionnews.com]** )** കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്വകാര്യ സ്ഥാപനവുമായി ചേർന്നാണ് യുവതീ യുവാക്കൾക്ക് വേണ്ടി സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 17ന് ആണ് അഭിമുഖം നടക്കുക.

പങ്കെടുക്കാൻ താത്പര്യമുള്ള യുവതീ – യുവാക്കൾ ആദ്യം https://forms.gle/AWMAqyBs8zg8TqxL9 എന്ന ഗൂഗിൾ ലിങ്കിൽ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയും ഒപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്. ഫെബ്രുവരി 17ന് നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ എസ്‌സി/എസ്ടി, തിരുവനന്തപുരത്ത് വെച്ചാണ് അഭിമുഖം നടക്കുക. അന്നേ ദിവസം രാവിലെ 10 മണിക്കാണ് അഭിമുഖം.

ഒഴിവ് സംബന്ധമായ വിശദ വിവരങ്ങൾക്ക് ‘NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum’ എന്ന ഫേസ്ബുക്ക് പേജോ അല്ലെങ്കിൽ ncsc.scsttvm എന്ന ഇൻസ്റ്റഗ്രാം പേജോ സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340364/national-employment-service-free-placement-drive)