---
title: "ജോലി വേണോ....? സർക്കാർ സ്ഥാപനങ്ങളിൽ വൻ അവസരം! അറിയാം യോഗ്യതകളും ഇന്റർവ്യൂ തീയതികളും "
english_title: "  Huge opportunity in government institutions  Know the qualifications and interview dates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340362/huge-opportunity-in-government-institutions-know-the-qualifications-and-interview-dates"
published_at: "2026-02-05T18:13:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698490bf742fd_job.jpg"
keywords: []
---

# ജോലി വേണോ....? സർക്കാർ സ്ഥാപനങ്ങളിൽ വൻ അവസരം! അറിയാം യോഗ്യതകളും ഇന്റർവ്യൂ തീയതികളും 

> **Lead Summary:** **( **[www.truevisionnews.com]** )** കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് താൽക്കാലിക/കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് , വെറ്ററിനറി സർജൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത തീയതികളിൽ നേരിട്ട് ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്

## Article Content

**( **[www.truevisionnews.com]** )** കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് താൽക്കാലിക/കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് , വെറ്ററിനറി സർജൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത തീയതികളിൽ നേരിട്ട് ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്

**ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ്-2 നിയമനം**

എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ്-2 നിയമനം നടത്തുന്നു. എഎൻഎം/ജെ.പി.എച്ച്.എൻ കോഴ്‌സ് സർട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫറി കൗൺസിൽ രജിസ്‌ട്രേഷനുമുള്ള 40 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫെബ്രുവരി ഒൻപതിന് രാവിലെ 9.30ന് എടവണ്ണ ബി.എഫ്.എച്ച്.സി കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ-0483 2701029.

**വെറ്ററിനറി സർജൻ, പി.ജി,യു.ജി വെറ്റ് ഒഴിവുകൾ**

ആലപ്പുഴ ജില്ലയിലെ മൊബൈൽ സർജറി യൂണിറ്റിലേക്ക് പി.ജി.വെറ്റ്, യു.ജി.വെറ്റ് തസ്തികയിലേക്കും ഹരിപ്പാട് ബ്ലോക്കിലേക്ക് രാത്രികാല അടിയന്തര മൃഗചികിൽസ സേവനത്തിന് വെറ്ററിനറി സർജൻ തസ്തികയിലേക്കും താൽക്കാലികമായി നിയമനം നടത്തുന്നു. വാക്ക്- ഇൻ -ഇന്റർവ്യൂ ഫെബ്രുവരി ഏഴിന് രാവിലെ 11 മണി മുതൽ 12 വരെ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും.

വെറ്ററിനറി സയൻസിലെ ബിരുദം, കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ് എന്നിവയാണ് യോഗ്യതകൾ. (പി.ജി.വെറ്റിന് വെറ്ററിനറി സയൻസിലെ മാസ്റ്റർ ബിരുദം -സർജറി) ഫോൺ : 0477-2252431.

**ആലപ്പുഴ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്**

ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആഴ്ചയിൽ രണ്ട് ദിവസം സേവനം ലഭ്യമാക്കണമെന്ന വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ഫെബ്രുവരി 16ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്‌റെ ഓഫീസിൽ ഇതിനായി അഭിമുഖം നടത്തും.

യോഗ്യതകൾ: എം.ഫിൽ (ക്ലിനിക്കൽ സൈക്കോളജി). പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം 25നും 40നും ഇടയിൽ. വേതനം പ്രതിമാസം 18000 രൂപ. അപേക്ഷകർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 0477-2282021

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340362/huge-opportunity-in-government-institutions-know-the-qualifications-and-interview-dates)