---
title: "ജയിൽ തടവുകാരുടെ വേതന വർധന; സർക്കാർ നടപടി നയപരമെന്ന് ഹൈക്കോടതി, പൊതുതാത്പര്യ ഹരജി തള്ളി"
english_title: "Wage increase for prison inmates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340344/wage-increase-for-prison-inmates"
published_at: "2026-02-05T16:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69847daec504b_14.jpg"
keywords: []
---

# ജയിൽ തടവുകാരുടെ വേതന വർധന; സർക്കാർ നടപടി നയപരമെന്ന് ഹൈക്കോടതി, പൊതുതാത്പര്യ ഹരജി തള്ളി

> **Lead Summary:** ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ നടപടിക്കെതിരായ പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി. വേതന വർധനവ് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജയിൽ എന്നത് ശിക്ഷ അനുഭവിക്കാനുള്ള ഇടമാണെന്നും അതൊരു തൊഴിലിടമല്ലെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം.

## Article Content

ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ നടപടിക്കെതിരായ പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി. വേതന വർധനവ് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജയിൽ എന്നത് ശിക്ഷ അനുഭവിക്കാനുള്ള ഇടമാണെന്നും അതൊരു തൊഴിലിടമല്ലെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം.

തടവുകാർക്ക് ഉയർന്ന കൂലി നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ സർക്കാർ തീരുമാനം റദ്ദാക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ ഹരജിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

പുതുക്കിയ നിരക്ക് പ്രകാരം സ്കിൽഡ് ജോലിക്ക് 620 രൂപയും സെമി സ്കിൽഡിന് 560 രൂപയും അൺ സ്കിൽഡിന് 530 രൂപയുമാണ് ലഭിക്കുക. ഇത് വെറുമൊരു സാമ്പത്തിക വിഷയം മാത്രമല്ലെന്നും അന്തേവാസികളുടെ അന്തസ്സും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340344/wage-increase-for-prison-inmates)