---
title: "വിവാഹം കഴിഞ്ഞോ? ആധാറിലും പാനിലും പേര് മാറ്റാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട, വീട്ടിലിരുന്ന് തന്നെ മാറ്റാം; ഇതാ എളുപ്പവഴികൾ"
english_title: "No need to visit offices to change name in Aadhaar and PAN, you can update it from home; Here are the easy ways"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340343/no-need-to-visit-offices-to-change-name-in-aadhaar-and-pan-you-can-update-it-from-home-here-are-the-easy-ways-new"
published_at: "2026-02-05T16:48:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69847cf2a108c_pan_card_and_adhaar.jpg"
keywords: []
---

# വിവാഹം കഴിഞ്ഞോ? ആധാറിലും പാനിലും പേര് മാറ്റാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട, വീട്ടിലിരുന്ന് തന്നെ മാറ്റാം; ഇതാ എളുപ്പവഴികൾ

> **Lead Summary:** **[**വിവാഹശേഷമോ മറ്റ് വ്യക്തിപരമായ കാരണങ്ങളാലോ പേര് മാറ്റുന്നത് പലർക്കും പതിവുള്ള കാര്യമാണ്. എന്നാൽ പേര് മാറ്റിയാൽ മാത്രം പോരാ, ആ മാറ്റം നമ്മുടെ ഔദ്യോഗിക രേഖകളിലും പ്രതിഫലിക്കേണ്ടതുണ്ട്. ആധാർ കാർഡിലും പാൻ കാർഡിലും പേര് തിരുത്തുക എന്നത് വലിയ കടമ്പയാണെന്ന് കരുതി പലരും ഇത് നീട്ടിവെക്കാറാണ് പതിവ്. എന്നാൽ ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ, വീട്ടിലിരുന്ന് സ്വന്തം സ്മാർട്ട്ഫോൺ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഈ മാറ്റങ്ങൾ വരുത്താവുന്നതാണ്. ഇത് എങ്ങനെയാണെന്ന് താഴെ വിവരിക്കുന്നു.

## Article Content

**[**വിവാഹശേഷമോ മറ്റ് വ്യക്തിപരമായ കാരണങ്ങളാലോ പേര് മാറ്റുന്നത് പലർക്കും പതിവുള്ള കാര്യമാണ്. എന്നാൽ പേര് മാറ്റിയാൽ മാത്രം പോരാ, ആ മാറ്റം നമ്മുടെ ഔദ്യോഗിക രേഖകളിലും പ്രതിഫലിക്കേണ്ടതുണ്ട്. ആധാർ കാർഡിലും പാൻ കാർഡിലും പേര് തിരുത്തുക എന്നത് വലിയ കടമ്പയാണെന്ന് കരുതി പലരും ഇത് നീട്ടിവെക്കാറാണ് പതിവ്. എന്നാൽ ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ, വീട്ടിലിരുന്ന് സ്വന്തം സ്മാർട്ട്ഫോൺ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഈ മാറ്റങ്ങൾ വരുത്താവുന്നതാണ്. ഇത് എങ്ങനെയാണെന്ന് താഴെ വിവരിക്കുന്നു.

പാൻ കാർഡ്

പാൻ കാർഡിലെ വിവരങ്ങൾ തിരുത്തുന്നതിനായി എൻ.എസ്.ഡി.എൽ (NSDL) അല്ലെങ്കിൽ യു.ടി.ഐ.ഐ.ടി.എസ്.എൽ (UTIITSL) വെബ്സൈറ്റുകളാണ് സന്ദർശിക്കേണ്ടത്. വെബ്സൈറ്റിലെ 'Changes or Correction in PAN Data' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം പാൻ നമ്പർ, പേര്, ജനനത്തീയതി, ഇ-മെയിൽ ഐ.ഡി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകുക. ഈ ഘട്ടം പൂർത്തിയാകുമ്പോൾ ഭാവി ആവശ്യങ്ങൾക്കായി 15 അക്കങ്ങളുള്ള ഒരു ടോക്കൺ നമ്പർ ലഭിക്കുന്നതാണ്. തുടർന്ന് പാൻ കാർഡിൽ മാറ്റം വരുത്തേണ്ട കൃത്യമായ വിവരങ്ങൾ സെലക്ട് ചെയ്യുകയും, അവ തെളിയിക്കുന്നതിനാവശ്യമായ രേഖകളും ഫോട്ടോയും അപ്‌ലോഡ് ചെയ്യുകയും വേണം. നിശ്ചയിച്ചിട്ടുള്ള ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ ലഭിക്കുന്ന അക്നോളജ്‌മെന്റ് സ്ലിപ്പ് (Acknowledgement Slip) ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. അപേക്ഷയുടെ നിലവിലെ അവസ്ഥ ട്രാക്ക് ചെയ്യാൻ ഈ സ്ലിപ്പിലെ നമ്പർ ഉപകരിക്കും.

ആധാർ

ആധാറിലെ പേര് മാറ്റുന്നതിനായി ആദ്യം UIDAI-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് 'My Aadhaar' എന്ന സെക്ഷനിൽ പ്രവേശിക്കുക. തുടർന്ന് ആധാർ നമ്പറും മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി-യും (OTP) നൽകി ലോഗിൻ ചെയ്ത ശേഷം 'Update Aadhaar' എന്ന ഓപ്ഷനിൽ നിന്ന് 'Name Update' എന്നത് തിരഞ്ഞെടുക്കുക. മാറ്റം വരുത്തേണ്ട പേര് നൽകിയ ശേഷം വിവരങ്ങളെല്ലാം ശരിയാണോ എന്ന് കൃത്യമായി പരിശോധിച്ചുറപ്പുവരുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം 50 രൂപ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷ പൂർത്തിയായ ഉടൻ ലഭിക്കുന്ന സർവീസ് റിക്വസ്റ്റ് നമ്പർ (SRN) കുറിച്ചുവെക്കുന്നത് പിൽക്കാലത്ത് അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ നിങ്ങളെ സഹായിക്കും..

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340343/no-need-to-visit-offices-to-change-name-in-aadhaar-and-pan-you-can-update-it-from-home-here-are-the-easy-ways-new)