---
title: "വായിൽ കപ്പലോടും..ചോറുണ്ണാൻ വേറെന്തുവേണം? നാളെത്തെ സ്പെഷ്യൽ 'ഉണക്കമീൻ മാങ്ങക്കറി' ആവട്ടെ "
english_title: "fish curry racipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340342/fish-curry-racipe-new"
published_at: "2026-02-05T16:46:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69847cb455484_cury.jpg"
keywords: []
---

# വായിൽ കപ്പലോടും..ചോറുണ്ണാൻ വേറെന്തുവേണം? നാളെത്തെ സ്പെഷ്യൽ 'ഉണക്കമീൻ മാങ്ങക്കറി' ആവട്ടെ 

> **Lead Summary:** **(https://truevisionnews.com/**) ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും, ഉണക്കമീനും മാങ്ങയും ചേർത്ത് തേങ്ങ അരച്ചൊഴിച്ച കറി ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും നല്ല കോമ്പിനേഷനാണ്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

## Article Content

**(https://truevisionnews.com/**) ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും, ഉണക്കമീനും മാങ്ങയും ചേർത്ത് തേങ്ങ അരച്ചൊഴിച്ച കറി ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും നല്ല കോമ്പിനേഷനാണ്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ:**

***ഉണക്കമീൻ***

***പച്ചമാങ്ങ***

***തേങ്ങ ചിരകിയത്***

***മുളകുപൊടി***

***മല്ലിപ്പൊടി***

***പച്ചമുളക്***

***ഇഞ്ചി***

***ചുമന്നുള്ളി***

*** കറിവേപ്പില***

***ഉപ്പ്***

*** വെളിച്ചെണ്ണ***

*** കടുക് ***

തയ്യാറാക്കുന്ന വിധം:

ആദ്യം തന്നെ തേങ്ങ ചിരകിയതും, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയും അല്പം വെള്ളം ചേർത്ത് നല്ല മഷി പോലെ അരച്ചെടുക്കുക. ശേഷം ഒരു മൺചട്ടിയിൽ പച്ചമാങ്ങ കഷ്ണങ്ങൾ, പച്ചമുളക്, ഇഞ്ചി, അല്പം ഉപ്പ് എന്നിവ ചേർത്ത് കുറച്ച് വെള്ളത്തിൽ വേവിക്കാൻ വെക്കുക.

പിന്നീട് മാങ്ങ പകുതി വെവാകുമ്പോൾ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ഉണക്കമീൻ കഷ്ണങ്ങൾ ഇതിലേക്ക് ചേർക്കുക. മാങ്ങയും മീനും വെന്ത് വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ അരപ്പ് ഇതിലേക്ക് ചേർക്കുക. കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കാം (മീൻ കറി അധികം അയഞ്ഞു പോകരുത്).

അരപ്പ് ചേർത്ത ശേഷം ചെറിയ തീയിൽ ഒന്ന് തിളപ്പിക്കുക. അരപ്പിന്റെ പച്ചമണം മാറി കറി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. മറ്റൊരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞ ചുമന്നുള്ളിയും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇത് കറിക്ക് മുകളിലേക്ക് ഒഴിക്കുക.

***
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340342/fish-curry-racipe-new)