---
title: "ഹാങ്‌ഓവറിൽ നിന്ന് പെട്ടെന്ന് മോചനം വേണോ? ഇതാ 5 അത്ഭുത പഴങ്ങൾ"
english_title: "Want quick relief from a hangover? Here are 5 miracle fruits"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340340/want-quick-relief-from-a-hangover-here-are-5-miracle-fruits"
published_at: "2026-02-05T16:35:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69847a2411d82_fruits_for_health.jpg"
keywords: []
---

# ഹാങ്‌ഓവറിൽ നിന്ന് പെട്ടെന്ന് മോചനം വേണോ? ഇതാ 5 അത്ഭുത പഴങ്ങൾ

> **Lead Summary:** **[** വാരാന്ത്യങ്ങളിലെ ഒത്തുചേരലുകളും ആഘോഷങ്ങളും പലപ്പോഴും അവസാനിക്കുന്നത് കഠിനമായ ഹാങ്‌ഓവറിലായിരിക്കും. മദ്യപാനം ആരോഗ്യത്തിന് ഒട്ടും നല്ലതല്ലെങ്കിലും, ആ ശീലം പൂർണ്ണമായും ഒഴിവാക്കാൻ കഴിയാത്തവർക്ക് പിറ്റേന്നുണ്ടാകുന്ന തലവേദനയും തളർച്ചയും വലിയൊരു വെല്ലുവിളിയാണ്. നിർജ്ജലീകരണവും ഇലക്ട്രോലൈറ്റുകളുടെ നഷ്ടവുമാണ് ഹാങ്‌ഓവറിലേക്ക് നയിക്കുന്നത്. ഇതിൽ നിന്നും പെട്ടെന്ന് മോചനം നേടാൻ സഹായിക്കുന്ന അഞ്ച് പഴങ്ങൾ ഇവയാണ്:

## Article Content

**[** വാരാന്ത്യങ്ങളിലെ ഒത്തുചേരലുകളും ആഘോഷങ്ങളും പലപ്പോഴും അവസാനിക്കുന്നത് കഠിനമായ ഹാങ്‌ഓവറിലായിരിക്കും. മദ്യപാനം ആരോഗ്യത്തിന് ഒട്ടും നല്ലതല്ലെങ്കിലും, ആ ശീലം പൂർണ്ണമായും ഒഴിവാക്കാൻ കഴിയാത്തവർക്ക് പിറ്റേന്നുണ്ടാകുന്ന തലവേദനയും തളർച്ചയും വലിയൊരു വെല്ലുവിളിയാണ്. നിർജ്ജലീകരണവും ഇലക്ട്രോലൈറ്റുകളുടെ നഷ്ടവുമാണ് ഹാങ്‌ഓവറിലേക്ക് നയിക്കുന്നത്. ഇതിൽ നിന്നും പെട്ടെന്ന് മോചനം നേടാൻ സഹായിക്കുന്ന അഞ്ച് പഴങ്ങൾ ഇവയാണ്:

**1. വാഴപ്പഴം (Banana) **

മദ്യപിക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിർത്തുന്ന ഹോർമോണുകളുടെ പ്രവർത്തനം തടസ്സപ്പെടുകയും പൊട്ടാസിയം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ നഷ്ടപ്പെടുകയും ചെയ്യും. പൊട്ടാസിയം ധാരാളമായി അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ഈ ഇലക്ട്രോലൈറ്റ് കുറവ് പരിഹരിക്കാൻ സഹായിക്കും.

**2. തണ്ണീർമത്തൻ (Watermelon)**

മദ്യം മൂലമുണ്ടാകുന്ന നിർജ്ജലീകരണമാണ് പലപ്പോഴും കടുത്ത തലവേദനയ്ക്ക് കാരണമാകുന്നത്. ജലാംശം ധാരാളമുള്ള തണ്ണീർമത്തൻ ശരീരത്തിന് കുളിർമ നൽകുന്നു. ഇതിലെ 'എൽ-സിട്രുലൈൻ' എന്ന ഘടകം രക്തപ്രവാഹം സുഗമമാക്കാനും സഹായിക്കുന്നു.

**3. ബ്ലൂബെറി (Blueberries)**

മദ്യപാനത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന നീർക്കെട്ടുകളെ (Inflammation) പ്രതിരോധിക്കാൻ ബ്ലൂബെറി മികച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിലെ അനാവശ്യ സംയുക്തങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു.

**4. ഓറഞ്ച് (Orange)**

വൈറ്റമിൻ സി-യുടെ കലവറയായ ഓറഞ്ച് ഹാങ്ഓവർ മാറ്റാൻ ഏറെ ഫലപ്രദമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന 'ഗ്ലൂട്ടത്തിയോൺ' എന്ന ആന്റിഓക്‌സിഡന്റിന്റെ അളവ് നിലനിർത്താൻ ഓറഞ്ച് സഹായിക്കും.

**5. അവോക്കാഡോ (Avocado)**

മദ്യപാനം മൂലമുണ്ടാകുന്ന ദഹനപ്രശ്നങ്ങളെ നേരിടാൻ അവോക്കാഡോ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഹെൽത്തി ഫാറ്റ്സ്, ഫൈബർ എന്നിവ ശരീരത്തിന് ഉന്മേഷം നൽകുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340340/want-quick-relief-from-a-hangover-here-are-5-miracle-fruits)