---
title: "നിറങ്ങളില്ല, കെമിക്കലുകളില്ല; ശുദ്ധമായ തക്കാളി സോസ് ഇനി വീടുകളിൽ തയ്യാറാക്കാം"
english_title: "Pure tomato sauce can now be prepared at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340338/pure-tomato-sauce-can-now-be-prepared-at-home"
published_at: "2026-02-05T16:34:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698479a841667_13.jpg"
keywords: []
---

# നിറങ്ങളില്ല, കെമിക്കലുകളില്ല; ശുദ്ധമായ തക്കാളി സോസ് ഇനി വീടുകളിൽ തയ്യാറാക്കാം

> **Lead Summary:** കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ടൊമാറ്റോ സോസ് ഇനി ധൈര്യമായി നൽകാം. വിപണിയിൽ ലഭിക്കുന്ന സോസുകളിലെ കൃത്രിമ നിറങ്ങളെയും പ്രിസർവേറ്റീവുകളെയും പേടിക്കാതെ, വീട്ടിലെ പഴുത്ത തക്കാളി കൊണ്ട് ശുദ്ധമായ ടൊമാറ്റോ കെച്ചപ്പ് എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

## Article Content

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ടൊമാറ്റോ സോസ് ഇനി ധൈര്യമായി നൽകാം. വിപണിയിൽ ലഭിക്കുന്ന സോസുകളിലെ കൃത്രിമ നിറങ്ങളെയും പ്രിസർവേറ്റീവുകളെയും പേടിക്കാതെ, വീട്ടിലെ പഴുത്ത തക്കാളി കൊണ്ട് ശുദ്ധമായ ടൊമാറ്റോ കെച്ചപ്പ് എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

**ചേരുവകൾ**

തയ്യാറാക്കുന്ന വിധം****

ആദ്യം തക്കാളി കഴുകി കഷ്ണങ്ങളായി മുറിക്കുക. ഒരു വലിയ പാത്രത്തിൽ തക്കാളി കഷ്ണങ്ങൾ, സവാള, വെളുത്തുള്ളി, ഇഞ്ചി, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചേർത്ത് അല്പം വെള്ളമൊഴിച്ച് നന്നായി വേവിക്കുക. തക്കാളി നന്നായി വെന്ത് തൊലി ഇളകി വരുമ്പോൾ തീ അണച്ച് തണുക്കാൻ അനുവദിക്കുക.

ഇതിൽ നിന്ന് കറുവപ്പട്ടയും ഗ്രാമ്പൂവും മാറ്റിയ ശേഷം മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഈ മിശ്രിതം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് വിത്തുകളും തൊലിയും നീക്കം ചെയ്യുക. ഈ തെളിഞ്ഞ നീര് വീണ്ടും അടുപ്പത്തുവെച്ച് തിളപ്പിക്കുക.

ഇതിലേക്ക് പഞ്ചസാര, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം പകുതിയോളം കുറുകി വരുമ്പോൾ വിനാഗിരി ചേർക്കുക. സോസ് പാകമായോ എന്നറിയാൻ ഒരു പ്ലേറ്റിൽ അല്പം ഒഴിച്ചു നോക്കുക, വെള്ളം വേർപെട്ടു വരുന്നില്ലെങ്കിൽ സോസ് തയ്യാർ. ഇത് തണുത്ത ശേഷം ഉണങ്ങിയ കുപ്പികളിൽ നിറച്ച് സൂക്ഷിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340338/pure-tomato-sauce-can-now-be-prepared-at-home)