---
title: "ആന്ധ്രയിലെ മലനിരകളിൽ കേരള പൊലീസിന്റെ മിന്നൽ വേട്ട; ലഹരിമാഫിയാ തലവൻ പിടിയിൽ"
english_title: "Kerala Police conducts lightning manhunt in Andhra Pradesh hills; Drug mafia boss arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340334/kerala-police-conducts-lightning-manhunt-in-andhra-pradesh-hills-drug-mafia-boss-arrested"
published_at: "2026-02-05T16:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698473fab9c8d_areested_a_man.jpg"
keywords: []
---

# ആന്ധ്രയിലെ മലനിരകളിൽ കേരള പൊലീസിന്റെ മിന്നൽ വേട്ട; ലഹരിമാഫിയാ തലവൻ പിടിയിൽ

> **Lead Summary:** **ദില്ലി: [**[ ] ആന്ധ്ര - ഒഡീഷ അതിർത്തിയിലെ മലനിരകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലഹരിക്കടത്ത് സംഘത്തലവനെ സാഹസികമായി പിടികൂടി കേരള പൊലീസ്. ആന്ധ്രപ്രദേശ് അനന്തഗിരി സ്വദേശി ലബുഡു അജിത് കുമാറിനെയാണ് പാലക്കാട് കസബ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസം പാലക്കാട് പുതുശ്ശേരിയിൽ വെച്ച് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന രണ്ട് കിലോ ഹാഷിഷ് ഓയിൽ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലെ മുഖ്യ സൂത്രധാരനാണ് ലബുഡു. ചരക്ക് ലോറിയിൽ ഹാഷിഷ് ഓയിലുമായി എത്തിച്ചതിന് പിടിയിലായ 3 അംഗ സംഘം നൽകിയ വിവര പ്രകാരമാണ് ലബുഡുവിനെ പൊലീസ് കണ്ടെത്തിയത്.

## Article Content

**ദില്ലി: [**[ ] ആന്ധ്ര - ഒഡീഷ അതിർത്തിയിലെ മലനിരകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലഹരിക്കടത്ത് സംഘത്തലവനെ സാഹസികമായി പിടികൂടി കേരള പൊലീസ്. ആന്ധ്രപ്രദേശ് അനന്തഗിരി സ്വദേശി ലബുഡു അജിത് കുമാറിനെയാണ് പാലക്കാട് കസബ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസം പാലക്കാട് പുതുശ്ശേരിയിൽ വെച്ച് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന രണ്ട് കിലോ ഹാഷിഷ് ഓയിൽ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലെ മുഖ്യ സൂത്രധാരനാണ് ലബുഡു. ചരക്ക് ലോറിയിൽ ഹാഷിഷ് ഓയിലുമായി എത്തിച്ചതിന് പിടിയിലായ 3 അംഗ സംഘം നൽകിയ വിവര പ്രകാരമാണ് ലബുഡുവിനെ പൊലീസ് കണ്ടെത്തിയത്.

ലബുഡുവാണ് ഹാഷിഷ് ഓയിൽ നൽകിയെന്നായിരുന്നു പ്രതികളുടെ മൊഴി. പിന്നാലെയാണ് കസബ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആന്ധ്രയിലെത്തി സാഹസികമായി ലബുഡുവിനെ പിടികൂടിയത്. ആന്ധ്ര - ഒഡീഷ അതിർത്തിയിലെ മലനിരകളിൽ കഞ്ചാവ് കൃഷിചെയ്ത്, കേരളത്തിലേക്ക് കടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340334/kerala-police-conducts-lightning-manhunt-in-andhra-pradesh-hills-drug-mafia-boss-arrested)