---
title: " ലാളിക്കേണ്ടവൻ പിച്ചിച്ചീന്തി ....! കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ"
english_title: "Nine-year-old girl raped in Kozhikode; RSS worker arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340332/nine-year-old-girl-raped-in-kozhikode-rss-worker-arrested-new-update"
published_at: "2026-02-05T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984731645229_crime.jpg"
keywords: []
---

#  ലാളിക്കേണ്ടവൻ പിച്ചിച്ചീന്തി ....! കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് മുക്കത്ത് ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ . മുക്കം സ്വദേശി ബാബുരാജാണ്‌ അറസ്റ്റിലായത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് മുക്കത്ത് ഒൻപത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ . മുക്കം സ്വദേശി ബാബുരാജാണ്‌ അറസ്റ്റിലായത്.

സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം തുറന്നുപറഞ്ഞത്. ഇതോടെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

ഇയാൾ പ്രാദേശികതലത്തിൽ ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനാണ്. കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ള വ്യക്തിയായിരുന്നുവെന്നും ഈ വിശ്വാസം ചൂഷണം ചെയ്താണ് പീഡനം നടത്തിയതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.  കോടതിയിൽ ഹാജരാക്കിയ ബാബുരാജിനെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340332/nine-year-old-girl-raped-in-kozhikode-rss-worker-arrested-new-update)