---
title: "രുചിയിൽ കേമൻ;10 മിനിറ്റിൽ ഒരു വെറൈറ്റി ബീറ്റ്‌റൂട്ട് അച്ചാർ തയ്യാറാക്കാം"
english_title: "How to prepare beetroot pickle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340328/how-to-prepare-beetroot-pickle"
published_at: "2026-02-05T15:47:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69846e7c60ff7_TRU7.jpg"
keywords: []
---

# രുചിയിൽ കേമൻ;10 മിനിറ്റിൽ ഒരു വെറൈറ്റി ബീറ്റ്‌റൂട്ട് അച്ചാർ തയ്യാറാക്കാം

> **Lead Summary:** ബീറ്റ്‌റൂട്ട് അച്ചാർ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതും ചോറിനും ബിരിയാണിക്കും ഒപ്പം കഴിക്കാൻ മികച്ചതുമായ വിഭവമാണ്. 

## Article Content

ബീറ്റ്‌റൂട്ട് അച്ചാർ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതും ചോറിനും ബിരിയാണിക്കും ഒപ്പം കഴിക്കാൻ മികച്ചതുമായ വിഭവമാണ്. 

**ആവശ്യമായ സാധനങ്ങൾ**

*ബീറ്റ്‌റൂട്ട്: 2 വലുത് (ചെറിയ കഷണങ്ങളായി അരിഞ്ഞത്)*

*പച്ചമുളക്: 3-4 എണ്ണം (നീളത്തിൽ കീറിയത്)*

*ഇഞ്ചി: ഒരു വലിയ കഷ്ണം (നീളത്തിൽ അരിഞ്ഞത്)*

*വെളുത്തുള്ളി: 10-12 അല്ലി*

*കറിവേപ്പില: രണ്ട് തണ്ട്*

*നല്ലെണ്ണ: 3-4 ടേബിൾ സ്പൂൺ*

*കടുക്: 1 ടീസ്പൂൺ*

*ഉലുവ പൊടി: 1/2 ടീസ്പൂൺ*

*കായം പൊടി: 1/2 ടീസ്പൂൺ*

*മുളക് പൊടി: 2 ടേബിൾ സ്പൂൺ (എരിവിനനുസരിച്ച് മാറ്റം വരുത്താം)*

*മഞ്ഞൾ പൊടി: 1/2 ടീസ്പൂൺ*

*വിനാഗിരി (Vinegar): 1/4 കപ്പ്*

*തിളപ്പിച്ചാറ്റിയ വെള്ളം: 1/2 കപ്പ്*

*ഉപ്പ്: പാകത്തിന്*

**തയ്യാറാക്കുന്ന വിധം**

അരിഞ്ഞു വെച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് അല്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് പകുതി വേവാകുന്നത് വരെ വേവിക്കുക. (വെള്ളം അധികം ആകാതെ ശ്രദ്ധിക്കുക). ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

തീ കുറച്ചതിനുശേഷം മുളക് പൊടി, ഉലുവ പൊടി, കായം പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഒന്ന് ഇളക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ചാറ് കുറച്ചു കൂടി വേണമെന്നുണ്ടെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം കൂടി ചേർക്കാം.

അച്ചാർ നന്നായി തണുത്ത ശേഷം ഉണങ്ങിയ ഒരു ഗ്ലാസ് ജാറിലേക്ക് മാറ്റി സൂക്ഷിക്കാം. അച്ചാർ ഉണ്ടാക്കുമ്പോൾ ഈർപ്പമില്ലാത്ത പാത്രങ്ങളും തവിയും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് അച്ചാർ കൂടുതൽ കാലം കേടു കൂടാതെ ഇരിക്കാൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340328/how-to-prepare-beetroot-pickle)